നീ വല്ലതും കലക്കി തന്നോടി, മരിക്കും മുമ്പ് ഇന്ദുലേഖയോട് അമ്മയുടെ ചോദ്യം, ഞെട്ടിക്കുന്ന വിവരങ്ങള്‍
കുന്നംകുളം: തൃശൂര്‍ കുന്നംകുളത്തെ കീഴുരില്‍ അമ്മയെ മകള്‍ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തേക്ക്. അമ്മയെ വിഷം കൊടുത്ത ശേഷം ആശുപത്രിയിലെത്തിക്കുന്നത് തന്നെ മകളാണ്. കടുത്ത ഛര്‍ദിയെ തുടര്‍ന്ന് അമ്മ രുഗ്മിണിയെ മകള്‍ ഇന്ദുലേഖയാണ് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു ഇത്. ആ ദിവസം തന്നെയാണ് ഇന്ദുലേഖയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ വെച്ച് ആരോഗ്യ നില മോശമായതോടെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

രുഗ്മിണിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യാതൊരു ഭാവമാറ്റവുമില്ലാതെ മകള്‍ ഇന്ദുലേഖ തന്നെ അമ്മയ്ക്ക് കൂട്ടിരുന്നു. ഡോക്ടര്‍മാരുടെ സംശയം കേട്ട രുഗ്മിണി, മകളോട് നീ വല്ലതും കലക്കി തന്നോടി എന്ന് ചോദിച്ചിരുന്നു.മരിക്കാന്‍ കിടക്കുമ്പോഴാണോ ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു മകള്‍ മറുപടി നല്‍കിയത്.

പിതാവ് ചന്ദ്രനും ആ സമയം അടുത്തുണ്ടായിരുന്നു. ചന്ദ്രന്‍ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം പോലീസിനോട് പറഞ്ഞിട്ടുണ്ട്. 23നാണ് രുഗ്മിണി മരിച്ചത്.വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന് പോലീസ് ഉറപ്പാക്കിയതോടെ കേസ് ആകെ മാറി. കുടുംബാംഗങ്ങളെ പോലീസ് വിളിച്ച് വരുത്തി. മകളെ സംശയിക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞത് പിതാവ് ചന്ദ്രന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ സംശയങ്ങളാണ് ഇന്ദുലേഖയെ കുടുക്കിയത്.

രുഗ്മിണി ചികിത്സയിലിരിക്കുന്ന ദിവസങ്ങളിലൊന്നില്‍ ഇന്ദുലേഖയുടെ മകന്‍ ഒരു പൊതി ചന്ദ്രനെ കാണിച്ചു. എലിവിഷമാണെന്നും അമ്മ കളയാന്‍ തന്നതാണെന്നും പറഞ്ഞു. വല്ലാത്ത എലി ശല്യം കാരണം വാങ്ങിയതാണെന്ന് ഇന്ദുലേഖ പിതാവ് ചോദിച്ചപ്പോള്‍ പറഞ്ഞിരുന്നു. രണ്ട് കാര്യങ്ങളാണ് ചന്ദ്രന്‍ ഇതിനിടയില്‍ ഓര്‍ത്തെടുത്തത്.അതിലൊന്ന് മകള്‍ നല്‍കിയ ചായയില്‍ രുചി വ്യത്യാസം തോന്നിയത് കൊണ്ട് കുടിക്കാതെ ഒഴിവാക്കിയതാണ്. മറ്റൊന്ന് ചോറിന് കയ്പ് തോന്നിയത് കൊണ്ട് കളഞ്ഞതാണ്.

ഭാര്യക്കും മക്കള്‍ക്കുമൊപ്പം ലക്ഷ്വറി ലഞ്ചുമായി ലയണല്‍ മെസ്സി, ഗംഭീര വിജയാഘോഷം, വൈറലായി ചിത്രങ്ങള്‍
പാറ്റയെയും ഉറുമ്പിനെയും കൊല്ലാന്‍ ഉപയോഗിക്കുന്ന ചോക്ക് പോലെയുള്ള കീടനാശിനി ചുരണ്ടി വെച്ചിരിക്കുന്നതും ചന്ദ്രന്റെ ശ്രദ്ധയില്‍പ്പെടട്ടിരുന്നു. വീട്ടുകാരുടെ മൊഴികള്‍ കൂട്ടിവായിച്ചതോടെ പോലീസ് സംശയം വന്നു. ഇന്ദുലേഖയെ ചോദ്യം ചെയ്യാനും തീരുമാനിച്ചു. ഭര്‍ത്താവ് ഗള്‍ഫിലായതിനാല്‍ ഇന്ദുലേഖയും മക്കളും സ്വന്തം വീട്ടിലായിരുന്നു താമസം. മൂന്ന് കൊല്ലത്തിനിടെ ഏഴ് ലക്ഷം രൂപയ്ക്ക് ആഭരണങ്ങള്‍ ഇന്ദുലേഖ പണം വെച്ചിരുന്നു. ഇത് ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം ഇന്ദുലേഖ വീണില്ല. എന്നാല്‍ ഫോണ്‍ പരിശോധിക്കുന്നതിനിടെ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന് വിഷം കൊടുത്ത് കൊല്ലുന്നതിന്റെയും എലിവിഷം ഉപയോഗിക്കുന്നതിന്റെയും വിവരങ്ങളാണ് ലഭിച്ചത്. ഡോളോയുടെ ഇരുപത് ഗുളികകള്‍ ഒരുമിച്ച് വാങ്ങിയിരുന്നു ഇന്ദുലേഖ.ഇത് കുന്നംകുളത്തെ ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ്. അമ്മയ്ക്കും അച്ഛനും പനിയാണെന്നും, ഇടയ്ക്കിടെ വരാന്‍ കഴിയില്ലെന്നും ഇവര്‍ മറുപടി നല്‍കി. ഡോളോ അമിതമായി കഴിച്ചാല്‍ മരണം സംഭവിക്കാമെന്ന് ഓട്ടോറിക്ഷാക്കാരനില്‍ നിന്നാണ് ഇന്ദുലേഖ മനസ്സിലാക്കിയത്.












Click it and Unblock the Notifications