തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായത് 1000 വീടുകള്‍, സര്‍ക്കാരിന് നേട്ടം!!

Google Oneindia Malayalam News

തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയത് 1000 വീടുകള്‍. ഇതിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണ പ്രഖ്യാപനം 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനാവും. ബെന്നി ബെഹനാന്‍ എം പി, അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, കുടുംബശ്രീ മിഷന്‍ കോ-ഓഡിനേറ്റര്‍ ഹരി കിഷോര്‍ എന്നിവര്‍ പങ്കെടുക്കും.

1

2019ല്‍ ലൈഫ് മിഷന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ നഗരസഭയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം കൊടുങ്ങല്ലൂര്‍ നഗരസഭയ്ക്ക് ലഭിച്ചിരുന്നു. സര്‍ക്കാരിന്റെ പല പദ്ധതികളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ കഴിയാതിരുന്ന വീടുകളില്‍ നൂറ് ശതമാനം പൂര്‍ത്തീകരിച്ചതിനും അവാര്‍ഡ് ലഭിച്ചിരുന്നു. വീട് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ധനസഹായത്തിന് പുറമെ 3.54 കോടി രൂപ നഗരസഭ ബാങ്ക് വായ്പ എടുത്താണ് പണി പൂര്‍ത്തീകരിച്ചത്.

മുഖ്യമന്ത്രിയുടെ ചടങ്ങ് അന്നേ ദിവസം നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും കാണുന്നതിന് സൗകര്യമേര്‍പ്പെടുത്തിയതായി ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ അറിയിച്ചു. അതേസമയം ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നത്. നഗരസഭാ മേഖലയില്‍ സര്‍ക്കാരിനെതിരെ വരുന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കാനും പിണറായി സര്‍ക്കാരിനെ സഹായിക്കും.

അതേസമയം ലൈഫ് മിഷന്‍ പദ്ധതിയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. മൂന്നര കോടിയിലധികം കമ്മീഷന്‍ സ്വപ്‌ന സുരേഷിന് ലഭിച്ചെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍ സര്‍ക്കാരിന് ഇതില്‍ പങ്കില്ലെന്നാണ് സിപിഎം പ്രചാരണം നടത്തുന്നത്. പാര്‍ട്ടിയുടെ പ്രചാരണത്തിന് കൊടുങ്ങല്ലൂരിലെ ഭവന നിര്‍മാണം ഗുണം ചെയ്യും. പ്രത്യേകിച്ച് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍.

Thrissur
English summary
thrissur: ldf government built 1000 houses in life mission in kodungallur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X