മയക്കുമരുന്ന് കേസിലും ക്രിമിനല്‍ കേസിലും പ്രതി: കുറുക്കന്‍ രാജേഷ് തൃശൂരില്‍ പിടിയില്‍
തൃശൂര്‍: നിരവധി ലഹരിമരുന്നുകേസുകളിലേയും ക്രിമിനല്‍ കേസുകളിലേയും പ്രതിയായ കുറുക്കന്‍ രാജേഷ് എന്നറിയപ്പെടുന്ന നായരങ്ങാടി ഉദിനിപ്പറമ്പന്‍ കൊല്ലമാക്കുടി വീട്ടില്‍ രാജേഷ് (39) നിരോധിത പുകയില ഉത്പന്നമായ ഹാന്‍സുമായി ചാലക്കുടി സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ്ബാലന്റ്റേയും സംഘത്തിന്റ്റേയും പിടിയിലായി.
കുറച്ചുനാളുകളായി ഉദിനിപ്പറമ്പന്‍, കുട്ടിഷാപ്പ്, പടിഞ്ഞാറെ നായരങ്ങാടി മുതലായ സ്ഥലങ്ങളില്‍ ലഹരി വസ്തുക്കളുടെ വില്‍പന നടത്തിവന്നിരുന്ന രാജേഷാണ് പിടിയിലായത്. മഫ്ത്തിയില്‍ റോന്തു ചുറ്റിയ പോലീസുകാരാണ് രാജേഷിനെ കണ്ട് സംശയം തോന്നി പൊലീസ് സേ്റ്റഷനില്‍ വിവരം അറിയിച്ചത്.
തുടര്‍ന്ന് എസ്.യൈും സംഘവും സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. പരിശോധനിയില്‍ രണ്ടായിരത്തോളം പാക്കറ്റ് ഹാന്‍സ് ഭദ്രമായി പൊതിഞ്ഞ നിലയില്‍ രാജേഷില്‍ നിന്നും കണ്ടെടുത്തു. ഫോണില്‍ ലഹരിവസ്തു ആവശ്യപ്പെടുന്നവര്‍ക്ക് ഇരു ചക്ര വാഹനത്തില്‍ എത്തിക്കുന്നതായിരുന്നു രാജേഷിന്‍രെ രീതി. കഴിഞ്ഞ വര്‍ഷം രാജേഷിന്റ്റെ പക്കല്‍ നിന്നും ഒന്നരകിലോ കഞ്ചാവ് എസ്.ഐ.ജയേഷ് ബാലന്റ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയിരുന്നു.

ആ കേസില്‍ ആറുമാസത്തോളം ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്‍പന തുടങ്ങുകയായിരുന്നു നിലവിലുള്ള കേസുകള്‍ക്കായി പണം കണ്ടെത്താനാണ് വീണ്ടും ലഹരി വില്‍പന ആരംഭിച്ചതെന്ന് രാജേഷ് പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications