തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേച്ചേരിയില്‍നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനിക്കായി പോലീസ് കൊല്‍ക്കത്തയിലേക്ക്: കുട്ടി ബംഗാളില്‍!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കേച്ചേരി ചിറനെല്ലൂരില്‍നിന്നു കാണാതായ തൃശൂര്‍ കേരളവര്‍മ കോളജിലെ ഒന്നാംവര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥി ബംഗാളിലുണ്ടെന്ന് കുന്നംകുളം പോലീസിന് വിവരം ലഭിച്ചു. കുട്ടിയെ കണ്ടെത്താനായി പോലീസ് സംഘം കൊല്‍ക്കത്തയിലേക്ക് തിരിച്ചു.കേച്ചേരി ചിറനെല്ലൂരില്‍ ഹോട്ടല്‍ -ഫാസ്റ്റ് ഫുഡ് കട നടത്തുന്ന ഊട്ടുമഠത്തില്‍ ശശികുമാറിന്റെ മകള്‍ സ്‌നേഹ (18) യെയാണ് ജൂലൈ 26 മുതല്‍ കാണാതായത്.

കോളജിലേക്കെന്നു പറഞ്ഞാണ് കുട്ടി രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. വൈകിട്ട് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് സ്‌നേഹയെ കണ്ടെത്താന്‍ കഴിയുന്നവര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലടക്കം അറിയിപ്പു നല്‍കി. പോലീസ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും സന്ദേശങ്ങള്‍ കൈമാറിയിരുന്നു.ശശികുമാറിന്റെ ഹോട്ടല്‍ - ഫാസ്റ്റ് ഫുഡ് കടയില്‍ രണ്ടു ബംഗാള്‍ സ്വദേശികള്‍ പണിക്കു നിന്നിരുന്നു.

thrissur

ഇതില്‍ ഒരു യുവാവിനോടൊപ്പമാണ് പെണ്‍കുട്ടി പോയതെന്നാണ് പോലീസിനു ലഭിച്ച വിവരം. നാടുവിട്ടുപോയ ബംഗാള്‍ യുവാവിനോടൊപ്പം ജോലി ചെയ്തിരുന്ന സുഹൃത്തായ യുവാവിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇയാളില്‍ നിന്നാണ് പോലീസിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. ജോയിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്‍ക്കത്തിലേക്ക് തിരിച്ചു.രണ്ടു ബംഗാള്‍ സ്വദേശികളായ യുവാക്കള്‍ ഹോട്ടല്‍ നടത്തിപ്പുകാരനായ ശശികുമാറിന്റെ വീടിനോടു ചേര്‍ന്നുള്ള സ്ഥലത്താണ് താമസിച്ചിരുന്നത്. രണ്ടുപേര്‍ക്കും ശശികുമാര്‍ പൂര്‍ണ സ്വാതന്ത്ര്യവും നല്‍കിയിരുന്നു. ഈ അടുപ്പമാണ് പെണ്‍കുട്ടിയെ കൊണ്ടുപോകുന്നതില്‍ കലാശിച്ചത്.

Thrissur
English summary
Thrissur Local News about girl missing case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X