Get Updates
Get notified of breaking news, exclusive insights, and must-see stories!

എലിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു; ഈ വര്‍ഷം രോഗം സ്ഥീരിരീകരിച്ചത് 70-ഓളം പേര്‍ക്ക്

കല്‍പ്പറ്റ: മഴക്കെടുതി രൂക്ഷമായിരുന്ന വയനാട്ടില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹതര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയില്‍ 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ച ചുണ്ടേല്‍ സ്വദേശി വിജിനും വെണ്ണിയോട് സ്വദേശിയും എലിപ്പനി ബാധിച്ചിരുന്നുവെന്നാണ് വിവരം.

പികെ ശശി കുറ്റക്കാരനെന്ന് കണ്ടാല്‍ വെറുതേ വിടില്ലെന്ന് എംഎം മണി; പരാതി പോലീസിലും നല്‍കാം

ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 70-ഓളം പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധമരുന്ന് വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണ്. മുതിര്‍ന്നവര്‍ 200 മി.ഗ്രാം ഡോക്‌സിസൈക്ലിന്‍ ഒറ്റ ഡോസും 8 മുതല്‍ 14 വയസ്സ് വരെയുളളവര്‍ 100 മി.ഗ്രാം ഡോക്‌സിസൈക്ലിന്‍ ഒറ്റ ഡോസ് കഴിക്കണം.

Medical camp

8 വയസ്സില്‍ താഴെയുളള കുട്ടികള്‍ 10 മി.ഗ്രാം അസിത്രോമൈസിന്‍ ഒറ്റ ഡോസ് കഴിക്കണം. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ അമോക്‌സിലിന്‍ 500 മി.ഗ്രാം ടാബ്‌ലറ്റ് മൂന്ന് നേരം വീതം അഞ്ച് ദിവസം കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, ജില്ലയില്‍ പനിബാധിതരുടെയെണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ് മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ പതിനായിരത്തിലധികം പേര്‍ പനിബാധിതരായി എത്തി.

ഇതിന് പുറമെ കല്‍പ്പറ്റയിലെയും ബത്തേരിയിലെയും താലൂക്ക് ഗവണ്‍മെന്റ് ആസ്പത്രികളിലും ജില്ലയിലെ മറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സി.എച്ച്.സികളിലും പനി ബാധിതരുടെ വന്‍തിരക്കാണ്. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

പ്രളയാനന്തരം എലിപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ എലിപ്പനി പ്രതിരോധ യജ്ഞമായ ഡോക്‌സി ദിനാചരണത്തിന് തുടക്കം കുറിച്ചിരുന്നു. പ്രതിരോധ ഗുളികകള്‍ എല്ലാവര്‍ക്കും എത്തിക്കുന്നതിനായി ജില്ലയില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ബസ് സ്റ്റേഷന്‍, അംഗനവാടി, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എലിപ്പനി പ്രതിരോധ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്ത് വരികയാണ്.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+