തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ കനത്ത മഴ തുടരുന്നു:ചിമ്മിനി ഡാം നിറഞ്ഞു, മഴ തുടര്‍ന്നാല്‍ ഡാം തുറന്നേക്കും!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കഴിഞ്ഞ ദിവസത്തെ കനത്തമഴയില്‍ ചിമ്മിനിഡാം നിറഞ്ഞു. വെള്ളം 75.42 എത്തിയപ്പോള്‍ ഡാം അധികൃതര്‍ ആദ്യ മുന്നറിയിപ്പു നല്‍കി. വ്യാഴാഴ്ച വൈകീട്ട് 75.70 മീറ്ററാണ് സംഭരണിയിലെ വെള്ളത്തിന്റെ അളവ്.

എന്നാല്‍ പകല്‍ മഴ മാറിനിന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പ് വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ പരമാവധി സംഭരണശേഷി 79 മീറ്ററും ഷട്ടര്‍ തുറക്കാനാവശ്യമായത് 76.40 മീറ്ററുമാണ്. ജില്ലയിലെ ഏറ്റവും വലിയ കാര്‍ഷിക, ജലസേചന പദ്ധതിയായ ചിമ്മിനിയില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത് 143 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണുള്ളത്.

rain-24-

ഇത് 151.55 ആകുമ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കുന്നത്. സംഭരണിയില്‍ വെള്ളം 76.90 മീറ്ററിലെത്തിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പു നല്‍കുന്നത്. രണ്ടു മുന്നറിയിപ്പുകളും നല്‍കിക്കഴിഞ്ഞാല്‍ പിന്നെ ഏതു സമയത്തും മൂന്നാമത്തെ അറിയിപ്പോടെ ഡാം തുറക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ ചിമ്മിനി ഡാമിലും സംഭരണിയുടെ വൃഷ്ടിപ്രദേശത്തും മഴ ശക്തമായിരുന്നു. എന്നാല്‍ ആദ്യത്തെ മുന്നറിയിപ്പിനുശേഷം മഴ പിന്‍വാങ്ങി. 2015ലാണ് ഇതിനു മുന്‍പ് ചിമ്മിനി ഡാം തുറന്നത്.
ഏതു സമയത്തും ഡാം തുറക്കാമെന്ന സാഹചര്യത്തില്‍ കുറുമാലിപുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Thrissur
English summary
Thrissur Local News bout chimmini dam close to limit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X