തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാട്ടാനയില്ലെങ്കില്‍ എന്താ, ഒറിജിലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ആന റെഡി, തൃശൂക്കാരോടാ ഗഡി കളി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നാട്ടാന പരിപാലന ചട്ടവും ഏഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങളും ഉത്സവങ്ങളേയും ആന ഉടമസ്ഥരേയും ബുദ്ധിമുട്ടിക്കുന്നത് ചില്ലറയല്ല. വനംവകുപ്പ് നാട്ടാനപരിപാലന ചട്ടം കര്‍ശനമാക്കിയതോടെ പല ഉടമസ്ഥരും 'വാരിക്കുഴിയില്‍' വീണ അവസ്ഥയാണ്. അതുപോലെ ഉച്ചനേരത്തുള്ള എഴുന്നള്ളിപ്പുകള്‍ക്കും 'കൂച്ചുചങ്ങല' ഇട്ടതോടെ ഉത്സവങ്ങളുടെ ഭാവി തന്നെ ചോദ്യചിഹ്നമായ അവസ്ഥയാണ്.

ഇനിയങ്ങോട്ട് നാടെങ്ങും പൂരങ്ങളും ഉത്സവങ്ങളും പെരുന്നാളുകളുമാണ്. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ആനയെഴുന്നള്ളിപ്പുകളുമുണ്ട്. ചൂടുകാലമായതോടെ ആനകള്‍ ഇടയ്ക്കിടെ ഇടഞ്ഞുണ്ടാകുന്ന നഷ്ടസംഭവങ്ങള്‍ വേറെ. ആനയെഴുന്നള്ളിപ്പിന് വേണ്ടെന്നുവെക്കാന്‍ കഴിയാത്തതുകൊണ്ട് ഒറിജിനല്‍ ആനയ്ക്കു പകരം ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ആനകളെ രംഗത്തിറക്കി എഴുന്നള്ളിപ്പ് കൊഴുപ്പിക്കുകയാണ് ഇപ്പോള്‍ പലയിടത്തും. ഒറിജിനല്‍ ആനക്കിത്തിരി റെസ്റ്റും കിട്ടും. ആനയിടഞ്ഞുള്ള പൊല്ലാപ്പും കുറയുമെന്നതാണ് ഡ്യൂപ്ലിക്കേറ്റ് ആനയെഴുന്നള്ളിപ്പിന്റെ നേട്ടം.

elephant

എന്നാല്‍ ചിലയിടങ്ങളില്‍ മാത്രമേ ഡ്യൂപ്ലിക്കേറ്റ് ആനകളെ ഉപയോഗിച്ചു തുടങ്ങിയിട്ടുള്ളു. വിശിഷ്ടാതിഥികളെ സ്വീകരിക്കാനും മറ്റുമായി ഇത്തരം ആനകളെ ഉപയോഗിക്കുന്നുണ്ട്. ചില പള്ളി പെരുന്നാളുകളില്‍ പ്രദക്ഷിണത്തിന് ഇത്തരം ആനകളെ ഉപയോഗിച്ചതോടെ തൃശൂരിന്റെ പല ഭാഗത്തുനിന്നും ഡ്യൂപ്പാനകളെക്കുറിച്ചുള്ള അന്വേഷണം വന്നുതുടങ്ങിയിട്ടുണ്ട്.

വലിയ ഏക്കം കൊടുത്ത് ആനകളെ കൊണ്ടുവരുന്ന ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നതിനൊപ്പം ആനയെഴുന്നള്ളിപ്പിനുള്ള നൂലാമാലകളും പരിശോധനകളുമെല്ലാം ഒഴിവാക്കാനാകുമെന്നതും നേട്ടമായി ഡ്യൂപ്പാനകളെ രംഗത്തിറക്കിയവര്‍ പറയുന്നു.
ഒറിജിനല്‍ ആനകള്‍ക്ക് പകരം അധികം വിദൂരമല്ലാതെ ഇത്തരം ഡ്യൂപ്പാനകള്‍ ഉത്സവ പൂര -പെരുന്നാള്‍ പറമ്പുകള്‍ വാഴുമെന്ന് ഇവര്‍ തറപ്പിച്ച് പറയുന്നു.

പ്രളയംമൂലം പലയിടത്തും ചെലവുകുറച്ച് ഉത്സവങ്ങളും പൂരങ്ങളും പെരുന്നാളുകളും കൊണ്ടാടാന്‍ ഒരുങ്ങുമ്പോള്‍ ഇത്തരം ആനകള്‍ക്ക് ഡിമാന്റ് കൂടുന്നുണ്ടത്രേ. കഴിഞ്ഞ ദിവസം തൃശൂര്‍ കൊട്ടേക്കാട് ഇടവകയില്‍ തിരുനാളിനോടനുബന്ധിച്ച് ഇത്തരത്തിലുള്ള ഡ്യുപ്പാനയെവച്ച് എഴുന്നള്ളിപ്പ് നടത്തിയിരുന്നു. നെറ്റിപ്പട്ടവും ചമയങ്ങളുമെല്ലാമണിഞ്ഞ് എത്തിയ ആന ഒറിജിനല്‍ അല്ലെന്ന് പലര്‍ക്കും പിന്നീടാണ് മനസിലായത്.

Thrissur
English summary
thrissur local news about elephant ban in pooram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X