തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തിന് പിന്നാലെ വീണ്ടും ദുരന്തം; എലിപ്പനി പടർന്ന് പിടിക്കുന്നു, തൃശൂരില്‍ രണ്ട് മരണം

  • By Desk
Google Oneindia Malayalam News

തൃശൂര്‍/വാടാനപ്പള്ളി: എലിപ്പനി ബാധയ്ക്ക് എതിരേ സംസ്ഥാനം കരുതലോടെ നീങ്ങുന്നതിനിടെ തൃശൂരില്‍ രണ്ട് മരണം. പുല്ലഴി സ്വദേശിയായ നിശാന്ത്(27), തളിക്കുളം കൈതക്കല്‍ വടക്ക് അരവശ്ശേരി അഹമ്മുവിന്റെ മകന്‍ അബ്ദുള്‍ അസീസ്(65) എന്നിവരാണ് മരിച്ചത്.

സിപിഎമ്മിന് കനത്ത തിരിച്ചടി; മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടി വഞ്ചിച്ചുവെന്ന്

എലിപ്പനി രോഗലക്ഷണങ്ങളോടെ കഴിഞ്ഞദിവസം നിശാന്തിനെ മെഡി.കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. ഫലം ലഭിച്ചാലേ മരണകാരണം സ്ഥിരീകരിക്കൂ എന്ന് ഡി.എം.ഒ. അറിയിച്ചു.

Asees

തളിക്കുളം കൈതക്കല്‍ വടക്ക് അരവശ്ശേരി അഹമ്മുവിന്റെ മകന്‍ അബ്ദുള്‍ അസീസ് (65) ആണ് എലിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. എലിപ്പനിമൂലം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം എലിപ്പനി മൂലമല്ലെന്നും

ഹൃദയാഘാതമാണു മരണകാരണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് തളിക്കുളം ജുമാ അത്ത് പള്ളി കബറിസ്താനില്‍. ഭാര്യ: റുക്കിയ. മക്കള്‍: അനീസ്യ, അസ്‌ന. മരുമകന്‍: മെഹബൂബ്.

Thrissur
English summary
Thrissur Local News about Leptospirosis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X