തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ യുവാവിന്റെ പരാക്രമം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫാര്‍മസിക്കുനേരേ യുവാവിന്റെ ആക്രമണം. ഫാര്‍മസിയുടെ ചില്ലുകള്‍ ഇരുമ്പുകമ്പി ഉപയോഗിച്ച് തല്ലിത്തകര്‍ത്തു. ഇയാളെ സുരക്ഷാജീവനക്കാരും നാട്ടുകാരും ചേര്‍ന്നു പോലീസിലേല്‍പ്പിച്ചു. ആക്രമണത്തിനിടെ പരുക്കേറ്റ ഇയാളെ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും അക്രമമുണ്ടാക്കാന്‍ ശ്രമിച്ചു.

കൂടുതല്‍ പോലീസെത്തി ഇയാളെ കീഴ്‌പ്പെടുത്തി. നന്തിക്കര സ്വദേശിയായ വിഷ്ണു (28)വിനെയാണ് പോലീസ് പിടികൂടിയത്. മരുന്നുകള്‍ വാങ്ങാനെത്തിയ യുവാവ്, ജീവനക്കാരികളോടു തട്ടിക്കയറുകയും അനാവശ്യങ്ങള്‍ വിളിച്ചു പറയുകയുമായിരുന്നു. ടോക്കണ്‍ നമ്പര്‍ 700 ആയിരുന്നെങ്കിലും 500-ാമത്തെ ആളിനു മരുന്നു കൊടുത്തപ്പോഴാണ് ബഹളം തുടങ്ങിയത്.

Pharmacy

ആദ്യം ചില്ലില്‍ കൈകൊണ്ടിടിച്ച ഇയാള്‍ പുറത്തുപോയി ഇരുമ്പു കമ്പിയുമായാണു മടങ്ങിയെത്തിയത്. ചില്ലുകളും സ്റ്റീല്‍ ഷീറ്റുകളും തകര്‍ത്തു. സ്ത്രീ ജീവനക്കാരും മരുന്നു വാങ്ങാനെത്തിയവരും ഭയന്നോടി. രണ്ടു സ്ത്രീകള്‍ക്കു ചില്ലുകള്‍ ദേഹത്തുവീണു മുറിവേറ്റു. വിഷ്ണുവിന്റെ വിരലുകള്‍ക്കും പരുക്കേറ്റു.

ഓടിക്കൂടിയ ആശുപത്രി സുരക്ഷ ജീവനക്കാരായ ഗിരിജന്‍, അശോകന്‍ എന്നിവര്‍ ചേര്‍ന്നു യുവാവിനെ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു. കൈയില്‍നിന്ന് അമിതമായി രക്തപ്രവാഹം കണ്ട് ഉടന്‍ ഇയാളെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. ഇവിടെനിന്നു ചാടിപ്പോകാന്‍ ശ്രമിച്ച വിഷ്ണു, മരവടി വീശി വീണ്ടും ഭീകരാന്തരീക്ഷമുണ്ടാക്കി.

ഇയാള്‍ മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് പറയുന്നു. വിവിധ കേസുകളില്‍ പെട്ടിട്ടുള്ള യുവാവിനെക്കുറിച്ച് മെഡിക്കല്‍ കോളജ് പോലീസ് കൂടുതല്‍ അന്വേഷണം നടന്നുണ്ട്. സംഭവത്തെ സംബന്ധിച്ച് ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതിനല്‍കി.

Thrissur
English summary
Thrissur Local News about medical collage pharma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X