Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴുലക്ഷത്തിന്റെ കുഴല്‍പ്പണം; യുവാവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി

തൃശൂര്‍: അരയില്‍ കെട്ടിവച്ച് കടത്താന്‍ ശ്രമിച്ച ഏഴുലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവിനെ തൃശൂര്‍ റെയില്‍വേ പോലീസ് പിടികൂടി. മലപ്പുറം ചേളാരി കല്ലുങ്കല്‍ വീട്ടില്‍ എം.കെ. ഷമീറാ(24) ണ് ഇന്നലെ രാവിലെ റെയില്‍വേ പോലീസ് ഓടിച്ചിട്ട് പിടികൂടിയത്. മലപ്പുറത്തെ സമദ് എന്നയാള്‍ ആലപ്പുഴയിലെത്തിക്കാന്‍ കൊടുത്തയച്ചതാണെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.

പികെ ശശി കുറ്റക്കാരനെന്ന് കണ്ടാല്‍ വെറുതേ വിടില്ലെന്ന് എംഎം മണി; പരാതി പോലീസിലും നല്‍കാം

കോട്ടയംവഴി പോകുന്ന ട്രെയിനിലാണ് ഷമീര്‍ കയറിയിരുന്നത്. ആലപ്പുഴ വഴി പോകുന്ന ട്രെയിനില്‍ മാറിക്കയറുന്നതിന് തൃശൂരില്‍ ഇറങ്ങുകയായിരുന്നു. ഇയാള്‍ പ്ലാറ്റ്ഫോമില്‍ ഇറങ്ങി നില്‍ക്കുമ്പോഴാണ് പൊലീസന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ എസ്.ഐ. കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിറകേ ഓടി പിടികൂടിയെങ്കിലും ഷമീര്‍ കുതറി ഓടി.

Thrissur

പിന്നീടാണ് പോലീസ് ഇയാടെ കീഴ്‌പ്പെടുത്തിയത്. രണ്ടായിരത്തിന്റെ നാലുകെട്ടുകളിലായാണ് ഇത്രയും തുക അരയില്‍ കെട്ടിവച്ചിരുന്നത്. ടിക്കറ്റിലാതെ യാത്രചെയ്താണ് ഇയാള്‍ തൃശൂരില്‍ എത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+