ട്രെയിനുളളിൽ പതിനാറുകാരിക്ക് നേരെ അതിക്രമം: 3 പേർ കസ്റ്റഡിയില്‍; മൂവർ ഇപ്പോഴും ഒളിവിൽ
തൃശ്ശൂർ : 16 - കാരിക്ക് ട്രെയിനിനുള്ളിൽ അതിക്രമം നേരിടേണ്ടി വന്ന കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. എറണാകുളം റെയിൽവേ പോലീസിന്റേയിരുന്നു നടപടി. ചാലക്കുടി സ്വദേശികളായി ജോയ്, സിജോ, പുതുക്കാട് സ്വദേശി സുരേഷ് തുടങ്ങിയവരാണ് പോലീസിന്റെ കസ്റ്റഡിയിൽ ആയത്. നിലവിൽ ആറുപേരാണ് പോലീസ് അന്വേഷണ പരിധിയിലുള്ളത്. ഇതിൽ മൂന്നു പേരെ ഇനിയും പിടികൂടാൻ ഉണ്ടെന്ന് പൊലീസ് പറയുന്നു.

'സ്പർശിക്കാൻ ശ്രമം, അശ്ലീലം പറഞ്ഞു'; ട്രെയിനിൽ പതിനാറുകാരിയ്ക്ക് നേരെ അതിക്രമം
തൃശ്ശൂര്‍: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത 16 കാരിക്ക് നേരെ അതിക്രമം. കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തതായി പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. തൃശൂർ സ്വദേശികൾക്ക് നേരെയാണ് ട്രെയിനിൽ അതിക്രമം ഉണ്ടായത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തു.
അതിക്രമത്തിന് ഇരയായ പെൺകുട്ടിയും അച്ഛനും എറണാകുളത്ത് നിന്നും തൃശൂരിലേക്ക് വരികയായിരുന്നു. ജൂൺ 25 രാത്രി 7. 30 ഓടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം.
യാത്രയാരംഭിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ നേർക്ക് മോശം പെരുമാറ്റം ഉണ്ടാവുകയും അശ്ലീലം പറയുകയും ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ പ്രതികരിച്ചിരുന്നു എങ്കിലും സംഘം ഇദ്ദേഹത്തെ ആക്രമിക്കാൻ ശ്രമം ഉണ്ടായി. ട്രെയിൻ ഇടപ്പള്ളി എത്തിയപ്പോൾ റെയിൽവേ ഗാർഡിനോട് പരാതി ഉന്നയിച്ചിരുന്നു. എന്നാൽ, പോലീസിനെ അറിയിച്ചില്ല എന്നാണ് ആരോപണം. തുടർന്ന് തൃശ്ശൂർ നോർത്ത് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പ്രതികൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.
ഫാഷനിലാണ് പൂർണ്ണിമ ഇന്ദ്രജിത്ത്; ഇതാ കിടിലൻ ലുക്ക്; പങ്കിട്ട ചിത്രങ്ങൾ വൈറലാക്കി ആരാധകർ
അതിക്രമം നേരിട്ട കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. അതേസമയം, അതിക്രമം നടത്തിയവർക്ക് 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. ഇതിൽ ഒരാൾ മദ്യപിച്ചിട്ടുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തിൽ ഇടപെട്ട മലപ്പുറം സ്വദേശിയായ ഫാസിലിനെ സംഘം ചേർന്ന് മർദ്ദിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications