Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്പർശിക്കാൻ ശ്രമം, അശ്ലീലം പറഞ്ഞു'; ട്രെയിനിൽ പതിനാറുകാരിയ്ക്ക് നേരെ അതിക്രമം

തൃശ്ശൂര്‍: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത 16 കാരിക്ക് നേരെ അതിക്രമം. കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തതായി പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. തൃശൂർ സ്വദേശികൾക്ക് നേരെയാണ് ട്രെയിനിൽ അതിക്രമം ഉണ്ടായത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തു.

അതിക്രമത്തിന് ഇരയായ പെൺകുട്ടിയും അച്ഛനും എറണാകുളത്ത് നിന്നും തൃശൂരിലേക്ക് വരികയായിരുന്നു. ഇന്നലെ രാത്രി 7. 30 ഓടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം.

crime

യാത്രയാരംഭിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ നേർക്ക് മോശം പെരുമാറ്റം ഉണ്ടാവുകയും അശ്ലീലം പറയുകയും ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ പ്രതികരിച്ചിരുന്നു എങ്കിലും സംഘം ഇദ്ദേഹത്തെ ആക്രമിക്കാൻ ശ്രമം ഉണ്ടായി.

ട്രെയിൻ ഇടപ്പള്ളി എത്തിയപ്പോൾ റെയിൽവേ ഗാർഡിനോട് പരാതി ഉന്നയിച്ചിരുന്നു. എന്നാൽ, പോലീസിനെ അറിയിച്ചില്ല എന്നാണ് ആരോപണം. തുടർന്ന് തൃശ്ശൂർ നോർത്ത് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പ്രതികൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.

അതിക്രമം നേരിട്ട കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. അതേസമയം, അതിക്രമം നടത്തിയവർക്ക് 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. ഇതിൽ ഒരാൾ മദ്യപിച്ചിട്ടുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു.

ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ

സംഭവത്തിൽ ഇടപെട്ട മലപ്പുറം സ്വദേശിയായ ഫാസിലിനെ സംഘം ചേർന്ന് മർദ്ദിച്ചു. പെൺകുട്ടി മൊബൈൽ ക്യാമറയിൽ എടുത്ത ദൃശ്യങ്ങളും പൊലീസിന് നൽകിയിട്ടുണ്ട്. ഉടൻ തന്നെ പ്രതികളെ പിടികൂടാൻ കഴിയും എന്നാണ് പോലീസ് വ്യക്തമാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+