ഓഡിയും ട്രാക്ടറും അടക്കം സുരേഷ് ഗോപിക്ക് 8 വാഹനങ്ങള്‍, 4 കേസുകള്‍; തിരുനെല്‍വേലിയില്‍ കൃഷി ഭൂമി
തൃശൂര്‍: നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്കെതിരെയുള്ള നാല് കേസുകള്‍, ഇന്നലെ സുരേഷ് ഗോപിക്ക് വേണ്ടി കളക്ടറും വരണാധികാരിയുമായ വിആര്‍ കൃഷ്ണയ്ക്ക് മുമ്പാകെ സമര്‍പ്പിച്ച നാമനിര്ദേശപത്രികയ്ക്കൊപ്പമാണ് വ്യക്തിവിവരങ്ങള്‍ ഉള്ളത്. വനിതയോട് രോഷാകുലനായി പെരുമാറിയത് അടക്കമാണ് നാല് കേസുകള്‍ സുരേഷ് ഗോപിക്കെതിരെയുള്ളത്.
പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നും, അതോടൊപ്പം വാഹനം രജിസ്ട്രേഷനുമായി ബന്ധപ്പെട്ടുമാണ് രണ്ട് കേസുകള്‍ ഉള്ളത്. മൂന്നാമത്തെ കേസില്‍ ഗതാഗത തടസപ്പെടുത്തി ഒത്തുച്ചേര്‍ന്നതിന് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലാണ് മൂന്നാമത്തെ കേസുള്ളത്. രണ്ട് കേസുകള്‍ സിബിസിഐഡിയിലാണ് ഉള്ളത്.

അതേസമയം മുന്‍ എംപി കൂടിയായ സുരേഷ് ഗോപിയുടെ കൈവശം പണമായി ഉള്ളത് 44000 രൂപയാണ് ഉള്ളത്. 68 ലക്ഷം വിവിധ പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. മൊത്തം 1025 ഗ്രാം സ്വര്‍ണവും നിക്ഷേപത്തില്‍ വരും. ഇതിന്റെയെല്ലാം മൊത്തം മൂല്യം 4.75 കോടി രൂപ വരും. ആകെ എട്ട് കോടി രൂപ മൂല്യമുള്ള സ്ഥാവര ആസ്തിയുണ്ട്.
61 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് നാമനിര്‍ദേശ പത്രികയിലെ വ്യക്തിവിവരത്തില്‍ പറയുന്നത്. അതേസമയം സ്വന്തമായി രണ്ട് കാരവാനുകള്‍ അദ്ദേഹത്തിനുണ്ട്. മൊത്തം എട്ട് വാഹനങ്ങളാണ് അദ്ദേഹത്തിനുള്ളത്. അതില്‍ ഓഡി കാറും, ട്രാക്ടറും വരും. സ്വന്തമായി കൃഷി ഭൂമി അടക്കമുള്ള കാര്യങ്ങളും പരാമര്‍ശിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ തിരുനെല്‍വേലയില്‍ 82.4 ഏക്കറും സെയ്താപേട്ടില്‍ 40 സെന്റ് കൃഷി ഭൂമിയും നടനുണ്ട്. ഭാര്യ രാധികയ്ക്ക് ദേവികുളം, ആലുവ, തിരുനെല്‍വേലി എന്നിവിടങ്ങളിലും കൃഷി ഭൂമിയുണ്ട്. കൈവശം 32000 രൂപയും, 1050 ഗ്രാം സ്വര്‍ണവുമാണ് ഉള്ളത്. ഭാര്യയുടെ പേരിലും കാരവാന് ഉണ്ട്.
അതേസമയം 2023-24ലെ ആദായ നികുതി അടച്ചത് പ്രകാരം സുരേഷ് ഗോപിക്ക് 4.39,68960 രൂപയും ഭാര്യക്ക് 4,13580 രൂപയും മകള്‍ ഭാവ്നിക്ക് 11,17170 രൂപയുമാണ് വരുമാനമുള്ളത്. അതേസമയം വിവരണത്തില്‍ സുരേഷ് ഗോപി സിനിമാ നടനാണെന്നും ഭാര്യ പിന്നണി ഗായികയാണെന്നുമുണ്ട്. തൃശൂര്‍ ജില്ലയിലെ നെട്ടിശ്ശേരി മഹാദേവ ടെംപിള്‍ റോഡ് ഭരത് ഹെറിറ്റേജ് എന്ന വിലാസത്തിലാണ് സുരേഷ് ഗോപിക്ക് വേണ്ടി പത്രിക നല്‍കിയത്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications