ഈ പഞ്ചായത്ത് പ്രസിഡന്റ് വേറെ ലെവലാണ്... രാവിലെ മുതല്‍ കള്ളുഷാപ്പില്‍, കാരണം!!
വാടാനപ്പള്ളി: ലോക്ഡൗണ്‍ കാലത്ത് മദ്യം കിട്ടാതെ നെട്ടോട്ടത്തിലായിരുന്നു മലയാളികള്‍. ഇപ്പോഴും ബീവറേജസുകള്‍ തുറന്നിട്ടില്ല. സാധാരണക്കാരന് ഇപ്പോഴും ആശ്രയിക്കുന്നത് കള്ളുഷാപ്പുകളെയാണ്. എന്നാല്‍ എങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. രാവിലെ തന്നെ കുറച്ച് കള്ള് കുടിക്കാമെന്ന് കരുതി വന്നവര്‍ ഞെട്ടിയിരിക്കുകയാണ്. മുന്നില്‍ നില്‍ക്കുന്നത് പഞ്ചായത്ത് പ്രസിഡന്റ്. പിന്നീടാണ് ഇവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായത്.

കള്ള് ഷാപ്പ് തുറക്കാന്‍ തന്നെ എത്തിയത് പഞ്ചായത്ത് പ്രസിഡന്റാണ്. ഇങ്ങേര് മുഴുവന്‍ സമയ കുടിയനാണോ എന്ന് സംശയിച്ചവര്‍ക്ക് വൈകാതെ തന്നെ കാര്യങ്ങള്‍ പിടികിട്ടി. ഈ കള്ളുഷാപ്പിന്റെ മാനേജര്‍ കൂടിയാണ് എങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പിഎന്‍ ജ്യോതിലാല്‍. ഷാപ്പില് ആദ്യമായെത്തിയവര്‍ ഇതറിയാതെ ശരിക്കും അന്താളിച്ച് പോയി. പ്രസിഡന്റിന്റെ മുന്നിലിരുന്ന് എങ്ങനെ കുടിക്കുമെന്നൊക്കെ അമ്പരന്നവരും ഇക്കൂട്ടത്തിലുണ്ട്.
നാട്ടുകാര്‍ തന്നെ പറയുന്നത് പഞ്ചായത്ത് പ്രസിഡന്റ് വേറെ ലെവലാണെന്നാണ്. ഇതില്‍ വേറെയും രസകരമായ കാര്യമുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പലരും മാസ്ക് ധരിച്ചാണ് ഷാപ്പിലെത്തിയത്. ഈ മാസ്ക് വലിയ തുണയായെന്നും നാട്ടുകാര്‍ പറയുന്നു. പ്രസിഡന്റ് പിടിക്കുമെന്ന് കരുതിയവര്‍ മാസ്ക് ധരിച്ച് ഒന്നുമറിയാത്ത പോലെ വരിയില്‍ നിന്ന് കള്ള് വാങ്ങി പോവുകയായിരുന്നു. 25 വര്‍ഷത്തോളമായി ഷാപ്പ് മാനേജരായി ജോലി ചെയ്യുകയാണ് ജ്യോതിലാല്‍. റേഞ്ചില്‍ വിവിധ ഷാപ്പുകളില്‍ ജോലി ചെയ്തു.
അതേസമയം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി വിജയിച്ചാണ് ജ്യോതിലാല്‍ പ്രസിഡന്റായത്. നാട്ടിലെ ഏറ്റവും ജനകീയന്‍ കൂടിയാണ് അദ്ദേഹം. ഇതിനിടെയാണ് ജ്യോതിലാല്‍ സ്വന്തം പഞ്ചായത്തിലെ ഷാപ്പിലെത്തുന്നത്. രാവിലെ കള്ളുഷാപ്പ് തുറന്ന് വേണ്ട ഒരുക്കങ്ങള്‍ നടത്തിയാണ് ജ്യോതിലാല്‍ പഞ്ചായത്തിലെത്തുക. ഇത് പതിവായിട്ടുള്ള കാര്യമാണെന്ന് നാട്ടുകാരും പറയുന്നു. ഷാപ്പില് സഹായി വേറെയുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications