തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹോട്ട്‌സ്‌പോട്ടില്‍ ലഘുഭക്ഷണ കട തുറന്ന് യുവതി... പോലീസെത്തി, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

ചേര്‍പ്പ്: തൃശൂരില്‍ ഹോട്ട്‌സ്‌പോട്ട് ആണെന്നറിയാത്ത യുവതിക്ക് പോലീസില്‍ നിന്ന് ലഭിച്ചത് രസകരമായ സഹായം. ചേര്‍പ്പില്‍ ചായക്കട നടത്തുന്ന തിരുവുള്ളക്കാവ് സ്വദേശി മാലതിക്ക് കോവിഡ് സമ്മാനിച്ചത് ഒരു ദിവസത്തെ ചൂടന്‍ കച്ചവടം. കോവിഡ് ഹോട്‌സ്‌പോട്ടിലെ നിയന്ത്രണം അറിയാതെയാണ് ഇവര്‍ ചായ വില്‍പ്പന തുടങ്ങിയത്. ഇതിന് പിന്നാലെ പോലീസെത്തുകയായിരുന്നു. തുടര്‍ന്ന് ലഘുഭക്ഷണമെല്ലാം പരിശോധനയ്‌ക്കെത്തിയ ഇന്‍സ്‌പെക്ടര്‍ വാങ്ങുകയായിരുന്നു.

1

തൃശൂരില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഹോട്ട്‌സ്‌പോട്ട് ആക്കിയ തിരുവുള്ളക്കാവില്‍ പരിശോധനയ്ക്കിറങ്ങിയതായിരുന്നു ഇന്‍സ്‌പെക്ടര്‍ ഷിബു. തിരുവുള്ളക്കാവ് ക്ഷേത്രനടയില്‍ എത്തിയപ്പോഴാമ് ഉന്തുവണ്ടയിലെ ചായക്കച്ചവടം കണ്ടത്. കണ്ടെയിന്‍മെന്റ് സോണില്‍ വഴിയോര കച്ചവടങ്ങള്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ കച്ചവടം അവസാനിപ്പിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. പിന്നീടാണ് രസകരമായ കാര്യം നടന്നത്.

കണ്ടെയിന്‍മെന്റ് സോണാക്കിയത് താന്‍ അറിഞ്ഞില്ലെന്നും തയ്യാറാക്കിയ പരിപ്പുവട എന്ത് ചെയ്യുമെന്നുമുള്ള മാലതിയുടെ വേവലാതി കൂടിയായതോടെ ഇന്‍സ്‌പെക്ടറുടെ മനസ്സലിഞ്ഞു. ഇന്‍സ്‌പെക്ടര്‍ തന്നെ മുഴുവന്‍ പരിപ്പുവടയും വാങ്ങി. കച്ചവടം ഇവര്‍ വേഗത്തില്‍ അവസാനിപ്പിക്കുകയും ചെയ്തു. നിയമം അറിയാതെ ഉണ്ടാക്കിയ പരിപ്പുവട ഒറ്റയിക്ക് വിറ്റ് തീര്‍ന്ന സന്തോഷത്തില്‍ മാലതി മടങ്ങുകയും ചെയ്തു. പോലീസുകാര്‍ക്കിടയില്‍ കാരുണ്യ ഹസ്തമുണ്ടെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്.

അതേസമയം വടക്കേക്കാടില്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്കും നഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ ആശങ്കയാണ് നിലനില്‍ക്കുന്നത്. ആശുപത്രിയില്‍ എത്തിയ രോഗികളും കൂടെ വന്നവരുമാണ് ഭീതിയിലായത്. അതേസമയം ഡോക്ടറുമായി നേരിട്ട് ഇടപഴകുന്ന മറ്റ് ജീവനക്കാരുടെ സ്രവപരിശോധന ഫലം നെഗറ്റീവായതും ആശ്വാസമാണ്. മന്ത്രി എസി മൊയ്തീന്‍ തൃശൂരില്‍ അപകടകരമായ സാഹചര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Thrissur
English summary
thrissur: police helped street ventor to sell her food product
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X