8 വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചു പീഡിപ്പിച്ചു; 75 - കാരന് കോടതിയുടെ കഠിന ശിക്ഷ
തൃശ്ശൂർ : എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 75 കാരന് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി 26 വർഷം കഠിനതടവും 1,35,000 രൂപയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 10 മാസം അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തുക അടക്കാൻ തയ്യാറായാൽ ഈ തുക പെൺകുട്ടിക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരനാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.
നാലു വർഷങ്ങൾക്കു മുൻപ് 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കളിക്കാൻ പോയ ബാലികയെ വീട്ടിലേക്ക് നിർബന്ധമായി വിളിച്ചു വരുത്തി പ്രതി പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവത്തിൽ എളനാട് കിഴക്കേക്കലം ചന്ദ്രനെ(75) ആണ് പ്രതി.

പഴയന്നൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ സി വിജയകുമാരൻ കുറ്റപത്രം സമർപ്പിച്ചിരുന്നു. 12 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും 3 തൊണ്ടിമുതലുകളും തെളിവായി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി അജയ് കുമാർ കോടതിയിൽ ഹാജരായി.
പെൺകുട്ടിയെ 2 വർഷമായി പീഡിപ്പിച്ചു; 19 കാരൻ പൊലീസ് പിടിയിൽ
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പനച്ചി സ്വദേശി മണ്ണില്‍ത്തൊടി റയാന്‍ (19) ആണ് കഴിഞ്ഞ ദിവസം പിടിയിൽ ആയത്. അരീക്കോട് നിന്ന് ഇയാൾ പെണ്‍കുട്ടിയെ ബലമായി കാറില്‍ക്കയറ്റി കൊണ്ടുപോയി ഒതായിയില്‍വെച്ചാണ് പീഡിപ്പിച്ചത്.
പീഡന വിവരം പ്രതിയെ പേടിച്ച് പുറത്തു പറയാൻ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. അതേസമയം, കഴിഞ്ഞ 2 വര്‍ഷമായി പ്രതി പെണ്‍കുട്ടിയെ ആറിൽ കൂടുതല്‍ തവണ പീഡിപ്പിച്ചതായി അരീക്കോട് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മേയ് 20-ന് പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയിരുന്നു. പ്രതിയുടെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മനോനില തകരാറി. ശേഷം, വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നത്.
ഇതിന് പിന്നാലെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ അരീക്കോട് പോലീസ് കേസ് എടുത്തു. തുടർന്ന്, വീട്ടിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, ഇയാള്‍ക്ക് എതിരെ പോക്സോ പ്രകാരം കേസ് എടുത്തു എന്ന് അരീക്കോട് എസ് എച്ച് ഒ സി വി ലൈജു മോന്‍ പറഞ്ഞു.
മൂന്നാറിന്റെ മനോഹാരിതയില്‍ അപർണ മൾബറി; വെളള വേഷത്തിൽ ക്യൂട്ട് ലുക്കാണ്...
മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ് എച്ച് ഒ സിവി ലൈജുമോന്റെ നേതൃത്വത്തില്‍ എസ് ഐ അമ്മദ് , എ എസ് ഐ കബീര്‍, ജയസുധ, സി പി ഒ മാരായ രതീഷ് , ഷിനോദ് , രാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications