Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെ ഉണ്ടോ ഒരു ഭാഗ്യം; ശേഷിച്ച 3 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി; മൂന്നിനും അടിച്ചു സമ്മാനം

ഭാഗ്യദേവത മാടി മാടി വിളിക്കുന്നു എന്നൊക്കെ കേട്ടിട്ടില്ലേ, ഇത് വെറുതേ പറയുന്നതൊന്നുമല്ല കേട്ടോ. ഭാഗ്യത ദേവത മനസ്സറിഞ്ഞ് വിളിച്ചിരിക്കുകകയാണ് ഈ ഓട്ടോ ഡ്രൈവറെ. ലോട്ടറി അടിക്കുക എന്നൊക്കെ പറഞ്ഞാൽ ഇതുപോലെ അടിക്കണം എന്നാണ് ബെന്നിയുടെ കഥ കേട്ടവർ‌ പറയുന്നത്.

ഒന്നല്ല, രണ്ടല്ല, മൂന്ന് ലോട്ടറികളാണ് ഒറ്റയടിക്ക് ബെന്നിക്ക് അടിച്ചത്. ലോട്ടറി വിൽപനക്കാരന്റെ പക്കൽ അവശേഷിച്ച മൂന്ന് ടിക്കറ്റുകളുമെടുത്ത ഓട്ടോ ഡ്രൈവറായ ബെന്നിക്ക് ഒന്നാം സമ്മാനമടക്കം മൂന്ന് ടിക്കറ്റിനും ഭാ​ഗ്യമടിച്ചു. കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് പാർഥസാരഥി റോഡ് ചുങ്കത്ത് വീട്ടിൽ ബെന്നി (58)യെ തേടിയെത്തിയത്.

1


ബെന്നി എടുത്ത പിജി 455383 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 80 ലക്ഷത്തിന് പുറമെ മറ്റു 2 ടിക്കറ്റുകൾക്ക് 8,000രൂപ വീതം സമാശ്വാസ സമ്മാനവുമുണ്ട്. ‌സെപ്റ്റംബർ ഒന്നിനാണ് നറുക്കെടുപ്പ് നടന്നത്.

2

പാന്തോട് സെന്ററിലെ ഓട്ടോ ഡ്രൈവറായ ബെന്നി. ഒളരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോയുമായി പോയി തിരികെ വരുമ്പോഴായിരുന്നു ബെന്നി ടിക്കറ്റുകൾ വാങ്ങിയത്.. സമ്മാനാർഹമായ ടിക്കറ്റ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കണ്ടശാംകടവ് ശാഖയിൽ ഏൽപിച്ചു. ഈ മാസം ഒന്നിനു ഒളരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോയുമായി പോയി തിരികെ വരുമ്പോൾ റോഡരികിൽ നിന്നാണ് ലോട്ടറിയെടുത്തത്.

കയ്യില്‍ മുല്ലപ്പൂ..പക്ഷേ ചുണ്ടിലെ ചിരിയെവിടെ; ക്വീന്‍ ഓഫ് ആറ്റിറ്റിയൂഡ്!!മഡോണയുടെ ചിത്രങ്ങള്‍ വൈറല്‍

3

പതിവായി എടുക്കുന്ന രീതിയിൽ അന്നേ ദിവസം വേറെയും ടിക്കറ്റുകൾ എടുത്തിരുന്നു. സ്ഥിരമായി ലോട്ടറി എടുക്കുന്ന ബെന്നിക്ക് നേരത്തെ ചെറിയ തുകയുടെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ അന്നാസ്, വിദ്യാർഥിനികളായ ഷാരോൺ ദീപ്തി, ട്വിങ്കിൾ റോസ്, അമൽ ജ്യോതി എന്നീ മക്കളോടുമൊപ്പം 4 സെന്റിലുള്ള വീട്ടിലാണ് ബെന്നി കഴിയുന്നത്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കു വേണ്ടി സമ്മാനത്തുക ഉപയോഗിക്കുമെന്നു ബെന്നി പറഞ്ഞു.

4

എടുത്ത മൂന്ന് ടിക്കറ്റിനും സമ്മാനമടിച്ച സന്തോഷത്തിലാണ് ബെന്നി. ബെന്നിക്ക് അടിച്ചിരിക്കുന്നത് ഒന്നൊന്നര ലോട്ടറി തന്നെയാണെന്നാണ് സംഭവം അറിഞ്ഞവരൊക്കെ പറയുന്നത്. ലോട്ടറി അടിക്കുക എന്നതു തന്നെ ഒരു ഭാ​ഗ്യമാണ്, അതും ഒന്നാം സമ്മാനം നേടുക എന്നുപറയുന്നത് അതിനേക്കാൾ ഭാ​ഗ്യം. അപ്പോൾ എടുത്ത മൂന്ന് ലോട്ടറിക്കും സമ്മാനം കിട്ടുക എന്നു പറഞ്ഞാൽ ചില്ലറ ഭാ​ഗ്യമല്ല ബെന്നിക്കെന്നാണ് ചിലർ പറയുന്നത്.

ഒരു ദിവസം എത്ര മുട്ട കഴിക്കാം? ഈ കണക്ക് വിട്ടു കഴിക്കല്ലേ കളിമാറും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+