തൃശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു; രോഗിയടക്കം മൂന്ന് പേര്‍ മരിച്ചു
തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞ് വന്‍ അപകടം. അപകടത്തില്‍ രോഗിയും ദമ്പതികളുമടക്കം മൂന്ന് പേര്‍ പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. അര്‍ധരാത്രി ഒരു മണിയോടെയാണ് അപകടം നടന്നത്. ഒരു ഒമ്‌നി വാനില്‍ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു എന്നാണ് വിവരം.
ചൊവ്വന്നൂര്‍ എസ് ബി ഐ ബാങ്കിന് സമീപത്ത് വെച്ചായിരുന്നു അപകടം. ആംബുലന്‍സ് ഡ്രൈവര്‍ അടക്കം ആറ് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്‌മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ ശുഹൈബ് റഹ്‌മത്തിന്റെ മകന്‍ ഫാരിസ്, സുഹൃത്ത് സാദിഖ് എന്നിവര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്.

Vastu Tips: ഉപ്പ് കൊണ്ടുവരും വീട്ടില്‍ സമ്പത്തും സമൃദ്ധിയും.. എങ്ങനെയെന്നോ..?
ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസ തടസം നേരിട്ട ഫെമിനയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് പോവുകയായിരുന്ന അല്‍ അമീന്‍ എന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലും മലങ്കര ആശുപത്രിയിലും ആണ് സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റവരും കുന്നംകുളം താലൂക്ക് ആശുപത്രിയിലും മലങ്കര ആശുപത്രിയിലും ആയി ചികിത്സയിലാണ്. അപകട സമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.












Click it and Unblock the Notifications