Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവ് പുഴയില്‍ ചാടി... എത്ര തിരഞ്ഞിട്ടും കിട്ടിയില്ല, ഒടുവില്‍ എത്തി, കാരണം കേട്ടാല്‍ ഞെട്ടും!!

തിരുവില്വാമല: ആത്മഹത്യ ചെയ്യുന്നവര്‍ക്കൊക്കെ സാധാരണ കാരണങ്ങള്‍ ഏകദേശമൊക്കെ നമുക്കറിയാവുന്നതായിരിക്കും. എന്നാല്‍ നിങ്ങള്‍ ഇതുവരെ കേള്‍ക്കാത്തൊരു ആത്മഹത്യാ ശ്രമമാണ് ഇനി പറയാന്‍ പോവുന്നത്. കഴിഞ്ഞ ദിവസം പാമ്പാടി കൂട്ടാല കമ്പനിപ്പടി കടവില്‍ നിന്ന് ഭാരതപ്പുഴയില്‍ ചാടിയ യുവാവിനെ കുറിച്ചാണ് പറയുന്നത്. നാട് മൊത്തം ഇയാളെ തപ്പി. പുഴയിലും ഒരുപാട് തിരച്ചില്‍ നടത്തി. എന്നാല്‍ ആളെ കിട്ടിയില്ല. ഒടുവില്‍ വിഷമിച്ചിരിക്കുന്ന വീട്ടുകാരെ ഞെട്ടിച്ച് ഇയാള്‍ വീട്ടിലെത്തി.

1

കാണാതായെന്ന പരാതിയില്‍ പോലീസ് നേരത്തെ കേസും എടുത്തിരുന്നു. പാതിരാത്രി വീട്ടിലെത്തിയതോടെ പോലീസും അമ്പരന്നിരിക്കുകയാണ്. പരാതി ഉള്ളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി അമല്‍ജിത്ത് എന്ന യുവാവിനെ കോടതിയില്‍ ഹാജരാക്കി. ഇനി എന്തു കൊണ്ടാണ് പുഴയില്‍ ചാടിയതെന്ന കാരണമാണ് ഞെട്ടിക്കുന്നത്. കോഴിക്കറി വിളമ്പിയത് മതിയാകാത്തതിനാല്‍ വീട്ടുകാരോട് വഴക്കിട്ടാണ് അമല്‍ജിത്ത് ഇറങ്ങി പോയത്.

Recommended Video

cmsvideo
    WHO Acknowledges The Chance Of Airborne Spread Of The Corona Virus | Oneindia Malayalam

    ഉച്ചയോടെ സുഹൃത്തിനൊപ്പം പുഴക്കരയിലെത്തിയ വിജിത് പുഴയില്‍ ചാടുകയായിരുന്നു. ഏറെ നേരമായിട്ടും വിജിത് തിരിച്ച് കയറാതായതോടെ സുഹൃത്ത് ആകെ പരിഭ്രമിച്ച് പോയി. വൈകാതെ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. ഒടുവില്‍ പോലീസും അഗ്നിരക്ഷാ സേനയും രാത്രിയോളം അമല്‍ജിത്തിനായി തിരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ ഒരുപാട് തിരഞ്ഞിട്ടും യുവാവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

    വീട്ടുകാര്‍ ആകെ വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് പാതിരാത്രി ഇയാള്‍ തിരിച്ചെത്തിയത്. വിജിത്ത് പറയുന്നത് ഇങ്ങനെയാണ്. ഒരുപാട് ദൂരം നീന്തിയപ്പോള്‍ താന്‍ തളര്‍ന്നുപോയി. ഇതോടെ ഒഴുക്കില്‍പ്പെട്ടുപ്പോയി. മുങ്ങാതിരിക്കാന്‍ ഒഴുക്കിനൊത്ത് നീന്തുകയായിരുന്നു. ഒന്നര കിലോ മീറ്ററിന് അപ്പുറത്ത് കയറംപാറയ്ക്ക് അടുത്തുള്ള ഒരു പാറയില്‍ പിടിച്ച് കയറുകയായിരുന്നു. താന്‍ മണിക്കൂറുകളോളം അബോധാവസ്ഥയിലായിരുന്നു. ഒടുവില്‍ ബോധം വന്നത് പാതി രാത്രിയും. തുടര്‍ന്ന് പുഴക്കരയിലൂടെ തിരിച്ച് വീട്ടിലേക്ക് നടക്കുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+