Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനെ കൊന്നയാളെ കോടതി വെറുതെവിട്ടു, കാത്തിരുന്നത് 28 വര്‍ഷം, മകന്റെ പ്രതികാരം ഇങ്ങനെ

തൃശൂര്‍: പക എത്ര കാലം കഴിഞ്ഞാലും മാറില്ല എന്നാണ് സത്യം. അത്തരമൊരു സംഭവമാണ് തൃശൂരില്‍ നടന്നത്. സ്വന്തം പിതാവിനെ കുത്തിക്കൊന്നയാളെ മകന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരഞ്ഞുപിടിച്ച് കുത്തിക്കൊന്നു. പോലീസുകാരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ച സംഭവമാണ് ഇത്. ഇതെല്ലാം നടന്നത് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പിതാവിനെ കൊന്ന കേസില്‍ ആരോപണ വിധേയനായ ആളെ കോടതി തെളിവില്ലാത്ത കാരണത്താല്‍ വെറുതെവിട്ടതായിരുന്നു. അന്ന് തുടങ്ങിയതാണ് ഇയാളോടുള്ള പക. ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതൊന്നും മകന്റെ മനസ്സില്‍ നിന്ന് പോയിരുന്നില്ല.

1

തൃശൂരിലെ ചെങ്ങാലൂരിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. കൊലയ്ക്ക് ശേഷം ഇയാള്‍ രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. എന്നാല്‍ അവിടെ മാത്രം യുവാവിന് പിഴച്ചു. പുതുക്കാട് പോലീസ് ഇയാളെ കണ്ടെത്തുകയും, പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് ഈ പകയുടെ ചരിത്രം പുറത്തറിഞ്ഞത്. ചെങ്ങാലൂരിന് സമീപമുള്ള പുളിഞ്ചോട് കള്ളുഷാപ്പിന് മുന്നില്‍ വെച്ച് കൊലപാതകം നടന്നത്. പുളിഞ്ചോട് സ്വദേശിയായ സുധനാണ് 28 വര്‍ഷത്തെ പകയില്‍ കുത്തേറ്റ് കൊല്ലപ്പെട്ടത്.

Recommended Video

cmsvideo
    Narendra Modi's Emotional Speech in Ayodhya

    പോലീസ് പറയുന്നത് പ്രകാരം സംഭം ഇങ്ങനെയാണ്. ചെങ്ങാലൂരിലെ കള്ളുഷാപ്പില്‍ കള്ള് വാങ്ങാനായി വരി നില്‍ക്കുകയായിരുന്നു സുധന്‍. ഈ സമയം ഓട്ടോയില്‍ എ ത്തിയ യുവാവ് സുധനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ സുധന്‍ കുത്തേറ്റ് വീണു. ഇതോടെ ഓട്ടോ സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. അന്വേഷിച്ചപ്പോഴാണ് 28 വര്‍ഷം മുമ്പത്തെ പകയാണെന്ന് കണ്ടെത്തിയത്. അതേസമയം പ്രതി രന്തരപ്പിള്ളി സ്വദേശി രതീഷാണെന്നും, ഇയാള്‍ തന്നെയാണ് ആക്രമണം നടത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു.

    രതീഷ് പിതാവ് രവിയെ 28 വര്‍ഷം മുമ്പ് കൊലപ്പെടുത്തിയ കേസില്‍ സുധനായിരുന്നു പ്രതി. എന്നാല്‍ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് സുധനെ കോടതി വെറുതെ വിടുകയായിരുന്നു. ഇത്രയും കാലം സുധന്‍ ഇവിടെ തന്നെയുണ്ടായിരുന്നു. അതേസമയം രതീഷ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ കൊലപാതകം ആസൂത്രണം ചെയ്യുന്നുണ്ടെന്നും, ഒടുവില്‍ അത് നടപ്പാക്കിയെന്നും പോലീസ് പറഞ്ഞു. സുധനെ കൊല്ലുമെന്ന് രതീഷ് നാട്ടുകാരോടൊക്കെ പലപ്പോഴായി പറയാറുണ്ടായിരുന്നു. സുധന്റെ നെഞ്ചില്‍ ആഴത്തിലുള്ള എട്ട് കുത്തുകളാണ് ഉള്ളത്. രതീഷിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+