കേരളപ്പിറവി ദിനത്തില്‍ തൃശ്ശൂരില്‍ എഫ്.എം. റേഡിയോ സ്റ്റേഷനുമായി ടിഎന്‍ പ്രതാപന്...
തൃശൂര്‍: കോണ്‍ഗ്രസ് ലോക്സഭാംഗം ടി.എന്‍. പ്രതാപന് തൃശ്ശൂരില്‍ എഫ്.എം. റേഡിയോ സ്റ്റേഷന് തുടങ്ങുന്നു. വിദ്യാഭ്യാസത്തിനും വിനോദത്തിനും പ്രാധാന്യം നല്‍കിയുള്ള കമ്യൂണിറ്റി റേഡിയോ ആണ് തുടങ്ങുന്നത്. 2012-ല്‍ സ്ഥാപിച്ച സ്നേഹപൂര്‍വം എജുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലാണ് റേഡിയോ തുടങ്ങുന്നതെന്നാണ് പ്രതാപന് പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍ തൃശ്ശൂരിന്റെ 'മൈ റേഡിയോ 90' പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
മൈ റേഡിയോ 90 എഫ്.എം. എജ്യുടെയ്ന്‍മെന്റ് റേഡിയോ ആയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലെ കമ്യൂണിറ്റി റേഡിയോ വകുപ്പില്‍ നിന്ന് ലൈസന്‍സ് ലഭിച്ചു കഴിഞ്ഞു. പഠന-പഠനേതര ഉള്ളടക്കങ്ങള്‍ വിനോദ പരിപാടികള്‍ക്കൊപ്പം അവതരിപ്പിക്കുകയാണ് ലക്ഷ്യം.

ട്രസ്റ്റിന് കീഴില്‍ തൃശ്ശൂരില്‍ സ്റ്റുഡിയോ സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. തൃശ്ശൂരിലെ മെഡിക്കല്‍ കോളേജ് ആസ്ഥാനം, കാര്‍ഷിക സര്‍വ്വകലാശാല, ഫൈന്‍ ആര്‍ട്സ് കോളേജ്, കലാമണ്ഡലം, സാഹിത്യ അക്കാദമി, വിവിധ കോളേജുകള്‍, സ്കൂളുകള്‍ തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ വിവിധ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ് വിജ്ഞാന-വിനോദ പരിപാടികള്‍.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും റേഡിയോയുടെ ഭാഗം ആകുവാന്‍ കഴിയും എന്നും പ്രതാപന് പറഞ്ഞു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ നിന്ന് ക്യാംപസ് കോര്‍ഡിനേറ്റര്‍മാരെ കണ്ടെത്തി ശില്പശാലകള് സംഘടിപ്പിക്കുന്നുണ്ട് ഇപ്പോള്‍.
നിമിഷയ്ക്കും ജാസ്മിനും സര്‍പ്രൈസ് ഗിഫ്റ്റുമായി റോണ്‍സന്റെ ഭാര്യ നീരജ..കോളടിച്ചല്ലോ എന്ന് ആരാധകര്‍
മൈ റേഡിയോ 90 സജ്ജമാക്കുന്ന ആപ്പ് വഴി ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ഓണ്‍ലൈന്‍ വഴി പരിപാടികള്‍ കേള്‍ക്കാം. വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരുക്കുന്ന പ്ലാറ്റ്ഫോമുകളിലൂടെയും മൈ റേഡിയോ പരിപാടികള്‍ ലഭ്യമാകുമെന്ന് പ്രതാപന് പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications