തണുപ്പ് ചൂടിനു വഴിമാറി; ചാവക്കാട് കടലാമകള്‍ കൂടുകെട്ടിത്തുടങ്ങി
തൃശൂര്‍: ചാവക്കാടു കടല്‍ക്കരയില്‍ കടലാമകള്‍ കൂടുകൂട്ടിത്തുടങ്ങി. പതിവിലും വൈകി ഈ വര്‍ഷം കടലാമകള്‍ കൂടുകെട്ടാനെത്തിയത് ജനുവരി ആദ്യവാരത്തോടെയായിരുന്നു. സാധാരണയായി നവംബര്‍ മധ്യത്തോടെയാണ് കടലാമകള്‍ കൂടുകെട്ടാനെത്തുക. കടല്‍ക്കരയിലെ കനത്ത തണുപ്പുമൂലം ഈ വര്‍ഷം ആമകള്‍ കൂടുകെട്ടാനെത്താന്‍ വൈകിയിരുന്നു.
വയനാട്ടില്‍ വീണ്ടും കുഴല്‍പ്പണവേട്ട; 19 ലക്ഷം രൂപയുമായി രണ്ട് പേര്‍ പിടിയില്‍
തണുപ്പുകാലത്ത് വച്ച കൂട്ടിലെ മുട്ടകള്‍ ഇതുവരെയും വിരിഞ്ഞില്ല. സാധാരണയായി നാല്പത്തിയഞ്ചുനാള്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ കൂടിന് പുറത്തെത്തി കടലിലേക്ക് പോകും. ഇത്തവണ അതുണ്ടായില്ല. രാത്രി കടല്‍ക്കരയിലെ തണുപ്പ് കുറയുകയും പകല്‍ ചൂട് വര്‍ധിക്കുകയും ചെയ്തതോടെ കടലാമകള്‍ മുട്ടയിടാനായി ധാരാളമെത്തിത്തുടങ്ങി. ഒരുദിവസം ആറുവരെ കൂടുവച്ചതായി ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ജെ. ജെയിംസ് പറഞ്ഞു.

എടക്കഴിയൂര്‍, പുത്തന്‍ കടപ്പുറം, ബ്ലാങ്ങാട്, ഇരട്ടപ്പുഴ എന്നിവിടങ്ങളിലാണ് കടലാമകള്‍ കൂടു വയ്ക്കാനെത്തുന്നത്. രാത്രികാലങ്ങളില്‍ ആമമുട്ട കവരാനെത്തുന്നവരില്‍നിന്ന് കടലാമകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സോഷ്യല്‍ ഫോറസ്ട്രി, ടെറിട്ടോറിയല്‍ ഫോറസ്റ്റ് എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയ കടലാമ സംരക്ഷണ വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ. ജയമാധവന്‍ അറിയിച്ചു. സലിം ഐ ഫോക്കസ് ഗ്രീന്‍ ഹാബിറ്റാറ്റ്, സെയ്തുമുഹമ്മദ് സൂര്യ, സജിന്‍ ഫൈറ്റേഴ്‌സ് ഫഹദ് മഹാന്മ എന്നിവരുടെ നേതൃത്വത്തിലാണ് കടലാമ സുരക്ഷാ നിരീക്ഷണ യാത്രകള്‍ സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications