തൃശൂരിൽ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
തൃശൂർ: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയില്‍. ഇവിടെയുള്ള കാര്‍ഷിക സര്‍വകലാശാലയുടെ ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് ഇന്ന് രാവിലെയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരവിന്ദാക്ഷൻ, ആന്റണി എന്നിവരാണ് മരണപ്പെട്ടത്.
ഇരുവരും വെള്ളാനിക്കര സ്വദേശികളാണ്. രാവിലെയോടെ ബാങ്ക് തുറക്കുന്നതിന് മുമ്പ് ഇവിടെ വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിഞ്ഞത്. ഇതിന് പിന്നാലെ ജോലിക്കെത്തിയ കാഷ്യറും മാനേജറും വിവരമറിയുകയും ചെയ്‌തു. ഇവരാണ് പിന്നാലെ പോലീസിനെ വിളിച്ച് ഈ സംഭവം അറിയിച്ചത്.

ആന്റണിയെ കൊലപ്പെടുത്തി അരവിന്ദാക്ഷന്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ആന്റണിയെ മര്‍ദ്ദനമേറ്റ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇരുവരും തമ്മില്‍ ജോലി സംബന്ധമായ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ പോലീസ് കൂടുതൽ പരിശോധനകൾ നടത്തി വരികയാണ്.
ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും, മറ്റെയാളുടെ മൃതദേഹം സമീപത്ത് തന്നെയുള്ള ഒരു ചാലില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷമേ കൊലപാതകത്തിന് ശേഷമുള്ള ആത്‌മഹത്യ ആണെന്നുള്ള കാര്യം ഉറപ്പിക്കാൻ കഴിയൂ എന്നാണ് മണ്ണുത്തി പോലീസ് വ്യക്തമാക്കുന്നത്. വര്‍ഷങ്ങളായി സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്‌ത് വരുന്നവരാണ് ഇവർ.












Click it and Unblock the Notifications