Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനാറുകാരിയെ പ്രലോഭിപ്പിച്ച് മൊബൈൽ ഫോണിൽ ചിത്രം പകർത്തി; സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിപപ്പിച്ചു, പീഡിപ്പിക്കാൻ ശ്രമം, രണ്ട് പേർ അറസ്റ്റിൽ!

തൃശൂര്‍: പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി പ്രചരിപ്പിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട കണ്ണംപുള്ളി സന്തോഷ്‌കുമാര്‍ (53), ഇരട്ടപ്പുഴ കറുത്താണ്ടന്‍ രാജേഷ് (21) എന്നിവരെയാണ് ചാവക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി. ഗോപകുമാര്‍, എസ്. ഐമാരായ കെ.ജി. ജയപ്രതീപ്, ആനന്ദന്‍, എ.എസ്.ഐ. രാജേന്ദ്രന്‍, സി.പി.ഒമാരായ ശ്യാം, ശ്രീനാഥ്, നസല്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

കോളിളക്കം സൃഷ്ടിച്ച കോടതിയിലെ വ്യാജ രശീതി കേസ്; പെറ്റിക്കേസുകളില്‍ പ്രതിയായവരുടെ പിഴസംഖ്യകള്‍ കൃത്രിമം കാട്ടി, യുവതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു!

കഴിഞ്ഞ 13 നാണ് സംഭവം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്. ബൈക്കുകളില്‍ പലതവണകളായി കയറ്റി പലസ്ഥലങ്ങളിലും സഞ്ചരിക്കുകയും ഒന്നിച്ചും ഒറ്റയ്ക്കുമുള്ള ഫോട്ടോകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുകയും പീഡനശ്രമങ്ങള്‍ നടത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.

Santhoshkumar and Rajesh

മൊബൈല്‍ഫോണ്‍വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. മുമ്പ് മൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ രാജേഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തിവരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+