Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളിളക്കം സൃഷ്ടിച്ച കോടതിയിലെ വ്യാജ രശീതി കേസ്; പെറ്റിക്കേസുകളില്‍ പ്രതിയായവരുടെ പിഴസംഖ്യകള്‍ കൃത്രിമം കാട്ടി, യുവതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു!

തൃശൂര്‍: കോളിളക്കം സൃഷ്ടിച്ച കോടതിയിലെ വ്യാജ രശീതി കേസില്‍ പ്രതിയായ യുവതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വക്കീലിന്റെ ഗുമസ്ത അന്നനാട് കുന്നുശേരി ബാബുവിന്റെ ഭാര്യ മിനി (45) യെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷെല്‍ബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഏഴുവര്‍ഷംമുമ്പായിരുന്നു സംഭവം. പെറ്റിക്കേസുകളില്‍ പ്രതിയായവരുടെ പിഴസംഖ്യകള്‍ കൃത്രിമം കാട്ടി തട്ടിയെടുത്തതിനാണ് അറസ്റ്റ്.

വക്കീല്‍ ഓഫീസിലെത്തി കോടതിയില്‍ അടയ്‌ക്കേണ്ട പണം പലരും ഗുമസ്തയെ ഏല്‍പ്പിച്ചു പോയിരുന്നു. കോടതിയില്‍ നിന്നു മോഷ്ടിച്ച രശീതികളില്‍ മജിസ്‌ട്രേറ്റിന്റെ വ്യാജ ഒപ്പിട്ടുനല്‍കിയാണ് മിനി പണം കൈക്കലാക്കിയിരുന്നത്. ക്ലാര്‍ക്ക് അറിയാതെ കോടിയിലെ സീലും രശീതിയില്‍ അടിച്ചിരുന്നു. കാലാവധി കഴിഞ്ഞപ്പോള്‍ പ്രതികള്‍ക്ക് അയച്ച അറസ്റ്റ് വാറണ്ടുകളും ഗുമസ്ത മുക്കിയിരുന്നു. മാസങ്ങള്‍ക്കുശേഷം സംഭവം പുറത്തുവന്നപ്പോള്‍ രക്ഷപ്പെടാനായി ഇവര്‍ പ്രയോഗിച്ച തന്ത്രം മജിസ്‌ട്രേറ്റിനെ പോലും നട്ടം തിരിക്കുന്നതായിരുന്നു.

Mini

വ്യാജമായി ഉപയോഗിച്ച രശീതി ബുക്കുകള്‍ കോടതി ജീവനക്കാര്‍ അറിയാതെ അലമാരയില്‍ വച്ചതായിരുന്നു ഗുമസ്തയുടെ തന്ത്രം. ഇതോടെ കൃത്രിമം കാട്ടിയത് ആരാണെന്ന് തെളിയിക്കാനാവാതെ വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയ ഹൈക്കോടതി രജിസ്ട്രാര്‍, അന്നത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇന്ദിരാ ദേവിയെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് കോടതി ജീവനക്കാര്‍ക്കും സസ്‌പെന്‍ഷന്‍ കിട്ടി.

പണം അടയ്ക്കാത്തതിനെ തുര്‍ന്ന് പെറ്റിക്കേസില്‍ വാറണ്ടായ പ്രതികളെ മാള പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിവാദമായ സംഭവത്തിന് തുടക്കം. തങ്ങളുടെ കൈവശമുള്ള രസീതി ഇവര്‍ പോലീസിന് നല്‍കി. തുടര്‍ന്ന് ഇവ പരിശോധിച്ച സി.ജെ.എം. ചാലക്കുടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അനുബന്ധ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ പോലീസിന് പ്രതിയെ കണ്ടെത്താനായില്ല.

തുടര്‍ന്ന് ഏഴുമാസം മുമ്പാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. എസ്.ഐമാരായ പി.സി. ചാക്കോ, എ.കെ.അജയന്‍, എം.പി. മുഹമ്മദ് റാഫി, എ.എസ്.ഐ. പി.കെ. ഷിജു, സി.പി.ഒമാരായ എം.പി. അനൂപ്, പ്രകാശ്, എം.ജി. രജീഷ്, ഷാഫി യൂസഫ്, വനിതാ പോലീസ് മീര മാത്യു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+