Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം; ആറാട്ടുപുഴയിലും ഉത്രാളിക്കാവിലും പ്രതിഷേധം, പഞ്ചാരിമേളവുമായി പെരുവനം

തൃശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾക്ക് എതിരെ തൃശൂരിലെ പ്രതിഷേധം സംഘടിപ്പിച്ച് തൃശൂരിലെ വിവിധ ക്ഷേത്രകമ്മിറ്റികൾ. തൃശൂർ ആറാട്ടുപുഴ ക്ഷേത്രത്തിന് മുന്നിൽ പ്രതീകാത്മക പൂരം നടത്തിയാണ് പ്രതിഷേധക്കാർ അതൃപ്‌തി അറിയിച്ചത്. ക്ഷേത്രമുറ്റത്ത് 15 ആനകളുടെ ചമയം, കൈപന്തം, പഞ്ചാരിമേളം എന്നിവ നിരത്തിയായിരുന്നു പൂരം സംഘടിപ്പിച്ചത്, എന്നാൽ ആനകൾ ഇവിടെ ഉണ്ടായിരുന്നില്ല.

പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പ്രതിഷേധ പഞ്ചാരിമേളവും സംഘടിപ്പിച്ചു. ആനകളുടെ നെറ്റിപ്പട്ടവും വെൺചാമരവും ആലവട്ടവും മുത്തുക്കുടയും അലങ്കാരങ്ങളും ഉൾപ്പെടെ ക്ഷേത്രമുറ്റത്ത് നിരത്തിയായിരുന്നു പ്രതിഷേധം നടന്നത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അനുകൂല തീരുമാനം ഉണ്ടാവണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

thrissurtemplesnew

ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ തൃശൂർ പൂരത്തെ പോലെ തന്നെ ആറാട്ടുപുഴ പൂരത്തെയും ബാധിക്കുമെന്നാണ്‌ ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. 101 ആനകൾ പങ്കെടുക്കുന്ന ഉത്സവമായിരുന്നു ഒരു കാലത്ത് ആറാട്ടുപുഴ പൂരമെന്നും നിയന്ത്രണങ്ങൾ വന്നാൽ ആറാട്ടുപുഴ പൂരത്തിന്റെ ശോഭ കെടുമെന്നതിനാലാണ് പ്രതിഷേധിക്കുന്നതെന്നും ഭാരവാഹികൾ പറയുന്നു.

നേരത്തെ തൃശൂരിലെ ഉത്രാളിക്കാവിലും സമാനമായി പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. ഉത്രാളിക്കാവിൽ മൂന്ന് ദേശങ്ങൾ ചേർന്ന് ക്ഷേത്രത്തിൽ പ്രതിഷേധ സംഗമമാണ് നടത്തിയത്. ഉത്സവങ്ങളും ആഘോഷങ്ങളും സംരക്ഷിക്കുക, ആന എഴുന്നള്ളിപ്പ് സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രധാനമായും പ്രതിഷേധ പരിപാടി നടന്നത്.

നിലവിലെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉത്രാളിക്കാവ് പൂരം നടത്തുക സാധ്യമല്ലെന്നാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്. നേരത്തെ തൃശൂർ പൂരം നടത്തിപ്പും അവതാളത്തിലാവുമെന്നും സംഘാടകർ പറഞ്ഞിരുന്നു. നിർദ്ദേശങ്ങൾ പ്രായോഗികമല്ലെന്നും അതിനാൽ തന്നെ തൃശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്നുമാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ പറയുന്നത്.

എഴുന്നള്ളിപ്പിൽ ആനകൾ തമ്മിൽ 3 മീറ്റർ അകലം പാലിക്കണം, പൊതുവഴിയിൽ രാവിലെ 9നും വൈകിട്ട് 5നും ഇടയിൽ ആനകളെ ഉപയോഗിച്ചുള്ള പരിപാടികൾ നടത്തരുത്, രാത്രി പത്തുമണിക്കും രാവിലെ നാലിനും ഇടയിൽ ആനകളെ യാത്ര ചെയ്യിക്കരുത്, ദിവസത്തിൽ 8 മണിക്കൂർ വിശ്രമം, തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കരുത്, ദിവസം 30 കിലോമീറ്ററിൽ കൂടുതൽ നടത്തരുത് എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശത്തിൽ പറയുന്നത്.

ഇതിന് പിന്നാലെയാണ് പൂരം നടത്തിപ്പുകാരും വിവിധ ഇടങ്ങളിൽ ക്ഷേത്ര കമ്മിറ്റികളും ഉത്തരവിനെതിരെ രംഗത്ത് വന്നത്. ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച അധികൃതരോട് രാജഭരണ കാലമല്ല ഇതെന്നായിരുന്നു കോടതിയുടെ ഓർമ്മപ്പെടുത്തൽ. ഈ സാഹചര്യത്തിൽ ജില്ലയിലെ വിവിധ ഇടങ്ങളിലെ പൂരങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+