അല്പനെ മേയറാക്കിയാല്‍, അര്‍ദ്ധരാത്രി സല്യൂട്ട് ചോദിക്കും; തൃശൂര്‍ മേയര്‍ക്ക് അഡ്വ ജയശങ്കറിന്റെ പരിഹാസം
തൃശൂര്‍: ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ സല്യൂട്ട് നല്‍കുന്നില്ലെന്ന് ആരോപിച്ച് തൃശൂര്‍ കോര്പ്പറേഷന് മേയര്‍ എംകെ വര്‍ഗീസ് കഴിഞ്ഞ ദിവസമായിരുന്നു ഡിജിപിക്ക് കത്ത് മുഖേന പരാതി നല്‍കിയത്. സല്യൂട്ട് നല്‍കാത്ത വിഷയം പല തവണ പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ മുഖം തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മേയര്‍ ഡിജിപിക്ക് കത്ത് നല്‍കിയത്. എന്നാല്‍ പരാതിക്ക് നല്‍കിയതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് പൊലീസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം

യൂണിഫോം ഇട്ട് കേരളത്തിന്റെ തെരുവോരങ്ങളില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ലെന്നാണ് പൊലീസ് അസോസിയേഷന് പ്രതികരിച്ചത്. അവര്‍ ട്രാഫിക് നിയന്ത്രണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണെന്ന് അസോസിയേഷന് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, മെയര്‍ ഡിജിപിക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി നല്കിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മേയര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി പേര് ഇതിനെതിരെ പരസ്യമായി രംഗത്തെത്തി. ഇപ്പോഴിതാ അഭിഭാഷകന് എ ജയശങ്കര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

അല്പനെ മേയറാക്കിയാല്‍, അര്‍ദ്ധരാത്രി സല്യൂട്ട് ചോദിക്കും എന്ന് തുടങ്ങുന്ന കുറിപ്പിലാണ് ജയശങ്കറിന്റെ വിമര്‍ശനം. അദ്ദഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ, നെട്ടിശ്ശേരി ഡിവിഷനില്‍ കോണ്‍ഗ്രസ് റിബലായി ജയിച്ച് ഇടതുപക്ഷ പിന്തുണയോടെ മേയറായ പുങ്കനാണ് എംകെ വര്‍ഗീസ്. കൊടി വച്ച കാറില്‍ പൊടി പറപ്പിച്ചു പോകുമ്പോള്‍ പോലീസ് തീരെ ഗൗനിക്കുന്നില്ല, സല്യൂട്ട് അടിക്കുന്നില്ല.

എസ്പിയോട് പറഞ്ഞു, ഐജിയോടും പറഞ്ഞു. ഫലമില്ല. അതുകൊണ്ട് ഡിജിപിക്കു പരാതി കൊടുത്തു. ഉത്തരവ് കാത്ത് തെക്കോട്ട് നോക്കി ഇരിക്ക്യാണ് ഗഡി. മുമ്പും ഒരു മേയറെയും പോലീസ് സല്യൂട്ട് അടിച്ചിട്ടില്ല. അവര്‍ക്കാര്‍ക്കും പരാതി ഉണ്ടായില്ല. കാരണം, പോലീസ് സ്റ്റാന്‍ഡിങ് ഓഡര്‍ പ്രകാരം മേയര്‍ക്കോ മുന്‍സിപ്പല്‍ ചെയര്‍മാനോ പഞ്ചായത്ത് പ്രസിഡന്റിനോ സല്യൂട്ട് അടിക്കാന്‍ വ്യവസ്ഥയില്ല. നഗരപിതാവിന്റെ വാഹനം കാണുമ്പോള്‍ തിരിഞ്ഞു നിന്നു പൃഷ്ഠം കാട്ടുന്ന തൃശ്ശൂര്‍ പോലീസിന് ബിഗ് സല്യൂട്ട്!
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications