തെങ്ങിൽ കയറുന്നതിനിടെ പിടുത്തംവിട്ടു; 42 അടി ഉയരത്തിൽ തലകീഴായി യുവാവ്, പിന്നീട് സംഭവിച്ചത്
തൃശൂർ അഞ്ചേരിയിൽ തേങ്ങയിടുന്നതിനായി തെങ്ങിൽ കയറിയ യുവാവിന് രണ്ടാം ജന്മം. മെഷീൻ ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പിടിവിട്ടു പോവുകയായിരുന്നു.
തെങ്ങുകയറുന്ന മെഷീനോടു കൂടി തെങ്ങിൽ തൂങ്ങി കിടക്കുന്ന നിലയിലായിരുന്നു ഇദ്ദേഹം. ഏകദേശം 42 അടി ഉയരത്തിലുള്ള തെങ്ങിലാണ് യുവാവ് കുടുങ്ങിയത്. തൃശൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഫയർ& റെസ്ക്യു ഓഫീസർ ഡ്രൈവർ അനിൽ ജിത്ത് തെങ്ങിൽ കയറി തോളിൽ കയറ്റി താഴെ ഇറക്കുകയായിരുന്നു. അര മണിക്കൂറോളം ആനന്ദ് ഒന്നും ചെയ്യാനാവാതെ നിസഹായനായി തൂങ്ങിക്കിടക്കുകയായിരുന്നു.
26കാരനായ ആനന്ദ് മെഷീനിൽ നിന്ന് കൈവിട്ട് ഏകദേശം അരമണിക്കൂറോളം കുടുങ്ങി കിടന്നു. യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിച്ച യുവാവിന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.












Click it and Unblock the Notifications