Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്ക് മോഷണം: കൗമാരസംഘം പിടിയില്‍, മോഷകാശ് കൊണ്ട് വിനോദയാത്ര, സംഭവം ഇങ്ങനെ...

തൃശൂര്‍: റെയില്‍വേ സ്‌റ്റേഷനുകളിലെയും ബസ്സ്റ്റാന്‍ഡുകളിലെയും പാര്‍ക്കിങ് കേന്ദ്രങ്ങളുംമറ്റും കേന്ദ്രീകരിച്ച് ബൈക്ക് മോഷണം നടത്തുന്ന സംഘത്തെ പ്രത്യേകാന്വേഷണ സംഘം കോതമംഗലത്തുനിന്നു പിടികൂടി. കോതമംഗലം കറുകടം പുതുവേല്‍ പുത്തന്‍വീട്ടില്‍ അനന്തു (20), പായിപ്ര മാന്നാറി സ്വദേശി ചൂരച്ചിറ വീട്ടില്‍ വിഷ്ണുദേവ് (20) എന്നിവരാണു പിടിയിലായത്.

തൃശൂരിൽ ദുരിതം വിതച്ച് കാറ്റും തീയും; കൂറ്റൻ ഫ്ലക്സ് ബോർഡുകൾ നിലം പതിച്ചു, നിരവധി പേർക്ക് പരിക്ക്

രണ്ടരമാസം മുമ്പ് പുതുക്കാട് ബസ്സ്റ്റാന്‍ഡിന് മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന വരന്തരപ്പിള്ളി കാളക്കല്ല് സ്വദേശി സെയ്തിന്റെ മോട്ടോര്‍ സൈക്കിള്‍ മോഷണം പോയിരുന്നു. ഇതിനെത്തുടര്‍ന്ന് പുതുക്കാട് സ്‌റ്റേഷനില്‍ കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തുടര്‍ന്ന് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടരുകയായിരുന്നു. കൗമാരക്കാരായ മോഷ്ടാക്കളുടെ സംഘത്തിലൊരാള്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായതോടെയാണ് മോഷണസംഘത്തെപ്പറ്റി പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന്, പിടിയിലായ പ്രതിയെ വിശദമായി ചോദ്യംചെയ്തതില്‍ നിന്നാണ് അനന്തുവിന്റെ നേതൃത്വത്തിലാണു മോഷണം നടത്തുന്നതെന്ന വിവരം ലഭിച്ചത്.

Thrissur Map

അനന്തുവിനെ അന്വേഷിച്ചിറങ്ങിയ പോലീസ്‌സംഘം കോതമംഗലത്തും മൂവാറ്റുപുഴയിലും നേര്യമംഗലത്തും ഇടുക്കി കരിമ്പനിലും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അടിമാലിയില്‍ ഉണ്ടാകാം എന്ന സൂചനവച്ച് നടത്തിയ അന്വേഷണത്തില്‍ ബസ്സ്റ്റാന്‍ഡിനു സമീപം ഇവരുടെ താവളം കണ്ടെത്തിയെങ്കിലും ഇവര്‍ കോതമംഗലത്തേക്ക് തിരിച്ചിരുന്നു. തുടര്‍ന്ന് കോതമംഗലം ബസ്സ്റ്റാന്‍ഡിനു സമീപം കാത്തുനിന്നാണ് അനന്തുവിനെയും വിഷ്ണുദേവിനെയും പിടികൂടിയത്. തുടര്‍ന്ന് പുതുക്കാട് എത്തിച്ച് വിശദമായ ചോദ്യംചെയ്യലില്‍ ആദ്യമൊക്കെ കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.

മോഷണത്തിലൂടെയുംമറ്റും കിട്ടുന്ന പണമുപയോഗിച്ച് ഗോവയിലും ബംഗളുരുവിലും സ്ഥിരമായി വിനോദയാത്ര പോകുകയായിരുന്നു ഇവരുടെ സംഘത്തിന്റെ രീതി. സംഭവദിവസവും ബംഗളുരുവില്‍നിന്നു വിനോദയാത്ര കഴിഞ്ഞ് വരവേ കൈയിലെ പണം തീര്‍ന്നതോടെയാണു പുതുക്കാട് എത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി. സ്റ്റാന്‍ഡിനു മുമ്പിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍നിന്ന് ബൈക്കെടുക്കാമെന്നു സംഘം തീരുമാനിക്കുന്നത്. തുടര്‍ന്ന് അനന്തു ബൈക്കിനരികിലെത്തി ലോക്ക് വിദഗ്ധമായി വിടുവിച്ച് ബൈക്കെടുത്ത് സംഘത്തിലൊരാളെ ഏല്‍പ്പിച്ച് കടക്കുകയായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചപോലെ മൂവാറ്റുപുഴയിലെത്തി ഒരുമിച്ചു ചേര്‍ന്ന സംഘം ബൈക്ക് വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതായതോടെ അവിടെ വച്ച് പോയി. തുടര്‍ന്ന് മൂവാറ്റുപുഴയിലെ മറ്റൊരു ഏജന്റിനോട് വിലപറഞ്ഞുറപ്പിച്ച് വാഹനം വില്‍ക്കാനൊരുങ്ങുമ്പോഴാണ് അറസ്റ്റ്.

പ്രത്യേകാന്വേഷണ സംഘത്തില്‍ പുതുക്കാട് സി.ഐ. എസ്.പി. സുധീരന്‍, എസ്. ഐമാരായ സുജിത് കുമാര്‍, കെ.എന്‍. സുരേഷ് ക്രൈം സ്‌ക്വാഡംഗങ്ങളായ ജിനു മോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയി പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, റെജി എ.യു, ഷിജോ തോമസ് എന്നിവരും പുതുക്കാട് സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ. ദീപക്കുമാണുണ്ടായിരുന്നത്. ഇവരുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും ഇവര്‍ കൂടുതല്‍ മോഷണം നടത്തിയിട്ടുണ്ടോയെന്നും ഇവര്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടോയെന്നുംമറ്റും വിശദമായി അന്വേഷിക്കണമെന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+