Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ ഇന്ന് 1196 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.03

വയനാട്: ജില്ലയില്‍ ഇന്ന് 1196 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 607 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.03 ആണ്. 1154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47440 ആയി. 33078 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 12975 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 12067 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

1

രോഗം സ്ഥിരീകരിച്ചവര്‍

കല്‍പ്പറ്റ 115, ബത്തേരി 110, മാനന്തവാടി 104, പനമരം 77, മുട്ടില്‍ 74, നെന്‍മേനി 70, മുള്ളന്‍കൊല്ലി 54, തവിഞ്ഞാല്‍ 51, മീനങ്ങാടി 50, പുല്‍പ്പള്ളി 44, എടവക, കണിയാമ്പറ്റ 43 വീതം, അമ്പലവയല്‍ 42, പടിഞ്ഞാറത്തറ 39, മേപ്പാടി 38, പൂതാടി 36, വെള്ളമുണ്ട 30, നൂല്‍പ്പുഴ 27, തിരുനെല്ലി, വെങ്ങപ്പള്ളി 18 വീതം, കോട്ടത്തറ, പൊഴുതന 16 വീതം, വൈത്തിരി 14, തരിയോട് 13, മൂപ്പൈനാട് സ്വദേശികളായ 12 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

അബുദാബിയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും വന്ന ഓരോരുത്തരും, കര്‍ണാടകയില്‍ നിന്ന് വന്ന 21 പേരും, തമിഴ്‌നാട്ടില്‍ നിന്ന് വന്ന 10 പേരും, ആസാമില്‍ നിന്ന് വന്ന 5 പേരും, ജാര്‍ഖണ്ഡ്, ഹരിയാന, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തരുമാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി രോഗബാധിതരായത്.

607 പേര്‍ക്ക് രോഗമുക്തി

മേപ്പാടി 16, ബത്തേരി 14, മാനന്തവാടി 8, നെന്മേനി 6, പൊഴുതന 5, പനമരം, മീനങ്ങാടി നാലു വീതം, എടവക, മുട്ടില്‍ മൂന്ന് വീതം, കല്‍പ്പറ്റ, കണിയാമ്പറ്റ, നൂല്‍പ്പുഴ, തവിഞ്ഞാല്‍, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി രണ്ടു വീതം, അമ്പലവയല്‍, മുള്ളന്‍കൊല്ലി, മുപ്പൈനാട്, പടിഞ്ഞാറത്തറ, പൂതാടി, തരിയോട്, തിരുനെല്ലി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും, കര്‍ണാടക സ്വദേശികളായ മൂന്നു പേരും, തമിഴ്‌നാട് 2 പേരും, തൃശ്ശൂര്‍, മലപ്പുറം സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 515 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

3051 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (8.05.21) പുതുതായി നിരീക്ഷണത്തിലായത് 3051 പേരാണ്. 2660 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 33386 പേര്‍. ഇന്ന് പുതുതായി 171 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2990 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 400525 സാമ്പിളുകളില്‍ 385543 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 338103 നെഗറ്റീവും 47440 പോസിറ്റീവുമാണ്.

വർഷിണി സൗന്ദർരാജൻ ലേറ്റസ്റ്റ് ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+