വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണവ്യാപാരികളെ ആക്രമിച്ച് പണം കവര്‍ന്ന സംഭവം: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍, ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 19 ആയി, കാറിലുണ്ടായിരുന്നത് മൂന്ന് കോടിയോളം രൂപ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണ്ണവ്യാപാരികളെ ആക്രമിച്ച് 25 ലക്ഷം രൂപയും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. തൃശൂര്‍ സ്വദേശികളായ വരന്തരപ്പിള്ളി മേക്കാടന്‍ വീട്ടില്‍ എം.ബി അജീഷ് (27), കാളത്തോട് കൃഷ്ണപുരം ഓലക്കോടന്‍ വീട്ടില്‍ ഒ.വൈ നിഷാദ് (39), ഇടുക്കി രാജാക്കാട് എടയാട്ടില്‍ വീട്ടില്‍ ജെയ്സന്‍ ഫ്രാന്‍സിസ് (39) എന്നിവരെയാണ് തിരുനെല്ലി എസ്.ഐ ബിജു ആന്റണിയും എ എസ് പി വൈഭവ് സക്സേനയും സ്പെഷല്‍ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്.

നിമിഷങ്ങള്‍ക്കുള്ളില്‍ തീകത്തിപടര്‍ന്നു, 5 മിനുട്ട് കൊണ്ട് സ്‌ഫോടനം, ദൃക്‌സാക്ഷി വിവരണം ഇങ്ങനെ

പ്രതികളെ തൃശൂരില്‍ നിന്നും എറണാകുളത്ത് നിന്നുമായാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 19 ആയി. പ്രതികളില്‍ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ കാറിലുണ്ടായിരുന്ന പണത്തെ സംബന്ധിച്ചും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതില്‍ രണ്ട് കോടി എണ്‍പത്തഞ്ച് ലക്ഷം രൂപയാണ് കാറിലുണ്ടായിരുന്നതെന്നും, ഈ തുകയും മൊബൈല്‍ ഫോണുകളുമാണ് ആസൂത്രിതമായി കവര്‍ന്നതെന്നുമാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്. അന്തര്‍ സംസ്ഥാന ക്വട്ടേഷന്‍ സംഘത്തിലെ മുപ്പതോളം പേര്‍ ഗൂഢാലോചനയില്‍ പങ്കാളികളായതായി പോലീസിന് സൂചനയുണ്ട്. ഇതുവരെ അറസ്റ്റിലായ 19 പ്രതികളും അറിയപ്പെടുന്ന ക്വട്ടേഷന്‍ ഗുണ്ടകളാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Jaison, Nishad and Ratheesh

തൃശ്ശൂര്‍ സ്വദേശികളായ വട്ടന്‍പറക്കല്‍ സാരംഗ് (24), പല്ലന്‍ മുകേഷ് (30), പൊട്ടെശ്ശേരി നിധീഷ് (28), കോഴിക്കോട് കോട്ടൂളി സ്വദേശി അമ്പലനിലം ഷിബിന്‍ (35). എറണാകുളം കോതമംഗലം വട്ടപറമ്പില്‍ വിആര്‍ രഞ്ജിത്ത് (29), കോഴിക്കോട് സ്വദേശികളായ ബാലുശ്ശേരി ചമ്മില്‍ വീട്ടില്‍ സി ദില്‍ജില്‍ (26), കുന്ദമംഗലം അരുണോലിചാലില്‍ ഇട്ടു എന്ന ഷിബിത്ത് (28), വരന്തരപ്പള്ളി കരയമ്പാടം എംവി മംഗളന്‍ വീട്ടില്‍ എം വിനീത് രവി (26), വരന്തരപ്പള്ളി പള്ളന്‍ വീട്ടില്‍ പള്ളന്‍ ബാബു എന്ന ബാബു (42), കണ്ണൂര്‍ താവക്കര ഷാലേം വീട്ടില്‍ ഷമേജ് ദേവദാസ്(44), കണ്ണൂര്‍ മാവഞ്ചേരി എച്ചൂര്‍ മേച്ചേരി ശ്രീപുരം വീട്ടില്‍ രഞ്ജിത്ത് (34), കേണിച്ചിറ ചൂതുപാറ, അമ്പശ്ശേരിയില്‍ നിധിന്‍ പീയൂഷ് (23) എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് മുമ്പ് പിടിയിലായത്.

ഇവരെല്ലാം ഇപ്പോള്‍ റിമാന്റിലാണ്. നവംബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടിക്കുളം താഴെ 54-ല്‍ വെച്ചാണ് സ്വര്‍ണവ്യാപാരികളുടെ വാഹനം ആക്രമിച്ച് 25 ലക്ഷത്തോളം രൂപ കവര്‍ന്നത്. പിന്നീട് മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നാനക്കുഴിയില്‍ സീറ്റുകള്‍ കുത്തിപ്പൊളിച്ചും, ചില്ലുകള്‍ തകര്‍ത്തും ഉപേക്ഷിച്ച നിലയില്‍ മാരുതി സിഫ്റ്റ് കാര്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കാര്‍ തട്ടിയെടുത്തത് കാട്ടിക്കുളത്ത് വെച്ചാണ് മനസിലാക്കിയതോടെ തിരുനെല്ലി പൊലീ സ് കേസിന്റെ അന്വേഷണചുമതല ഏറ്റെടുത്തു. തുടര്‍ന്നാണ് കേസില്‍ അറസ്റ്റുകളുണ്ടാവുന്നത്. കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളും, വടകരയില്‍ താമസിച്ചുവരുന്നതുമായ രണ്ട് പേരുടെ പരാതിപ്രകാരം ക്രൈം നമ്പര്‍ 385/18 പ്രകാരം തിരുനെല്ലി പോലീസ് സംഘം ചേര്‍ന്നുള്ള കവര്‍ച്ചയ്ക്ക് കേസെടുത്തു. 25 ലക്ഷം രൂപയുമായി കാറില്‍ വരികയായിരുന്ന തങ്ങളെ കാട്ടിക്കുളം താഴെ 54ല്‍ വെച്ച് വേറെ കാറുകളിലായെത്തിയ കവര്‍ച്ച സംഘം തടഞ്ഞുനിര്‍ത്തിയതായും 20 ലക്ഷം രൂപ കവര്‍ന്നശേഷം ഡ്രൈവറെയടക്കം കാര്‍ തട്ടിയെടുത്ത് കടന്നുകളയുകയും പിന്നീട് കാര്‍ മീനങ്ങാടി മൂന്നാനക്കുഴിയില്‍ ഉപേക്ഷിച്ചുവെന്നുമാണ് പരാതി.

Wayanad
English summary
19 persons arrested by robbery case in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X