68 കാരനെ കൊന്ന് ചാക്കിൽ കെട്ടി; പ്രായ പൂർത്തിയാകാത്ത 2 പെൺകുട്ടികൾ കുറ്റം സമ്മതിച്ചു
68 കാരനെ കൊന്ന് ചാക്കിൽ കെട്ടി; പ്രായ പൂർത്തിയാകാത്ത 2 പെൺകുട്ടികൾ കുറ്റം സമ്മതിച്ചു
വയനാട്: 68 കാരനെ കൊന്ന് ചാക്കിൽ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ പ്രായ പൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കിഴടങ്ങിയിട്ടുണ്ട്.
അമ്പലവയൽ സ്വദേശി മുഹമ്മദാണ് (68) മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. കുട്ടികളുടെ അമ്മയും നിലവിൽ പൊലീസ് കസ്റ്റഡിയിൽ ആണ്.

അമ്മയെ ഉപദ്രവിച്ചതിന് പിന്നാലെ പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. മുമ്പും ഇയാൾ ഭാര്യയെ ഉപദ്രവിച്ചിരുന്നു എന്നാണ് വിവരം. ഉപദ്രവം സഹിക്കാതെ ഉള്ള കൊലപാതകം ആണെന്ന് കരുതുന്നു.
ശൈശവ വിവാഹം കൊളളാല്ലോ; കാര്യം അറിയിച്ചാൽ 2500 രൂപ; 'പൊൻവാക്കിന്' റേറ്റിംഗ് കൂടും
വീടിന് സമീപത്ത് ഉളള പറമ്പിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം അമ്മയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടികൾ കുറ്റം ഏറ്റു പറഞ്ഞ് കീഴടങ്ങുകയായിരുന്നു.












Click it and Unblock the Notifications