മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശൈശവ വിവാഹം കൊളളാല്ലോ; കാര്യം അറിയിച്ചാൽ 2500 രൂപ; ‘പൊൻവാക്കിന്' റേറ്റിംഗ് കൂടും

ശൈശവ വിവാഹം കൊളളാല്ലോ; കാര്യം അറിയിച്ചാൽ 2500 രൂപ; ‘പൊൻവാക്കിന്' റേറ്റിംഗ് കൂടും

Google Oneindia Malayalam News

മലപ്പുറം: ജില്ലയിൽ ശൈശവ വിവാഹങ്ങൾ ഒഴിവാക്കാൻ ഒരു പരിധി വരെ പിടിച്ചു നിർത്താൻ കഴിഞ്ഞുവെന്ന് വനിതാ ശിശു വികസന വകുപ്പിന്റെ വെളിപ്പെടുത്തൽ. 2 മാസത്തിലെ റിപ്പോർട്ട് പ്രകാരം 11 ശൈശവ വിവാഹങ്ങൾ മലപ്പുറത്ത് ഒഴിവാക്കാൻ കഴിഞ്ഞു. വനിതാ ശിശു വികസന വകുപ്പാണ് ഇക്കാര്യങ്ങൾ പുറത്ത് വിട്ടത്.

'പൊൻവാക്ക്' എന്ന പദ്ധതി പ്രകാരം ആണ് ഇത്രയും വിവാഹങ്ങൾ തടഞ്ഞതെന്നും വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ശൈശവ വിവാഹങ്ങൾ തടയാനുള്ള പദ്ധതി ആണ് പൊൻവാക്ക്.

ശൈശവ വിവാഹം നടക്കാൻ പോകുന്നു എന്ന കൃത്യമായ വിവരം നൽകുന്നവർക്ക് 2500 രൂപ പാരിതോഷികമായി നൽകും. പൊതു ജനങ്ങളുടെ സഹായത്തോടെ ശൈശവ വിവാഹം തടയുക എന്നാതാണ് പദ്ധതിയുടെ ലക്ഷ്യം.

1

എന്നാൽ, മറ്റൊരു തരത്തിൽ പറഞ്ഞാൽ 'പൊൻവാക്ക് ജില്ലയിൽ ഫലവത്തായി മാറുകയായിരുന്നു. ശൈശവ വിവാഹങ്ങൾ സംബന്ധിച്ച് എന്തെങ്കിലും കാര്യങ്ങൾ അറിയുകയോ , വിവരം നൽകുതയോ ചെയ്താൽ അയാൾക്ക് 2,500 രൂപ പാരിതോഷികം നൽകും. ഈ പദ്ധതി 6 മാസം മുൻപ് ആണ് തുടക്കം കുറിച്ചത്. .

അതേസമയം, മലപ്പുറത്ത് 'പൊൻവാക്ക്' എന്ന പദ്ധതിയിൽ വിവരം നൽകിയതിന് ഒരാൾക്ക് മാത്രം ആണ് ഇതുവരെ പാരിതോഷികം നൽകിയത്. ഇനി 6 പേർക്ക് കൂടി വിവരം നൽകിയ പ്രകാരം കാശ് കിട്ടാൻ അർഹതയുണ്ട്. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ് എന്നും വനിതാ ശിശു വികസന വകുപ്പ് അധികൃതർ പറഞ്ഞു.

പ്രസിഡന്റ് വിളിക്കുന്നു; നേരില്‍ കാണണം... അന്ന് വൈകീട്ട് നടന്ന കൂടിക്കാഴ്ചയെ പറ്റി മേയര്‍പ്രസിഡന്റ് വിളിക്കുന്നു; നേരില്‍ കാണണം... അന്ന് വൈകീട്ട് നടന്ന കൂടിക്കാഴ്ചയെ പറ്റി മേയര്‍

2

ഈ പദ്ധതി പ്രകാരം വിവരം നൽകുന്ന വ്യക്തിയുടെ വിവരങ്ങൾ സൂക്ഷിക്കും പേരും, വീട് മേൽവിലാസം എന്നിവയാണ് രഹസ്യമായി സൂക്ഷിക്കുന്നത്. അതേ സമയം, ഒന്നിൽ കൂടുതൽ പേർ ശൈശവ വിവാഹങ്ങൾ വിവരം അറിയിച്ചാൽ ആദ്യം ബന്ധപ്പെട്ട വ്യക്തിയ്ക്ക് ആണ് പാരിതോഷികത്തിന് അർഹത ഉളളത്. ശൈശവ വിവാഹം സംബന്ധിച്ച വിവരം അറിയിക്കേണ്ട നമ്പർ: 94479 47304 എന്നതാണ്.

2

എന്നാൽ, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യപ്പെടുത്തുമ്പോൾ ഏറ്റവും അധികം വിദ്യാഭ്യാസ, സാമൂഹിക പുരോഗതി കൈവരിച്ച കേരളത്തിലും ശൈശവ വിവാഹങ്ങൾ വർദ്ധിക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരുന്നതും വരുന്നതും.

ശിശുക്ഷേമ വകുപ്പ് പുറത്തു വിട്ട കണക്കുകൾ പ്രകാരം ഈ വർഷം ഓഗസ്റ്റ് വരെ സംസ്ഥാനത്ത് ആകെ 45 ശൈശവ വിവാഹങ്ങൾ നടന്നു. എന്നാൽ , കഴിഞ്ഞ വർഷം 41 വിവാഹങ്ങൾ ആണ് നടന്നത്. ഇത്തരത്തിൽ ഓരോ വർഷവും ശൈശവ വിവാഹങ്ങളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധന ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

ഓര്‍മയുണ്ടാവും....ഈ മുഖം; നര്‍മം തൊഴിലാക്കിയ കലാകാരന്മാര്‍ക്ക് 2 ലക്ഷം രൂപ, വാക്ക് പാലിച്ച് സുരേഷ് ഗോപിഓര്‍മയുണ്ടാവും....ഈ മുഖം; നര്‍മം തൊഴിലാക്കിയ കലാകാരന്മാര്‍ക്ക് 2 ലക്ഷം രൂപ, വാക്ക് പാലിച്ച് സുരേഷ് ഗോപി

2

വയനാട് ജില്ലയിൽ ആണ് ഇക്കാലയളവിൽ കൂടുതൽ ശൈശവ വിവാഹം നടന്നത്. കഴിഞ്ഞ കൊല്ലം 27 ആയിരുന്നുവെങ്കിൽ ഇപ്പോഴത് 36 ആയി ഉയർന്നിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. എന്നാൽ, വിവാഹത്തിന്റെ എണ്ണം വർദ്ധിക്കുന്നു എന്ന പരാതി നേരത്തെ ഉയർന്നിരുന്ന മലപ്പുറത്തെ അവസ്ഥയിൽ ഇപ്പോൾ മാറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മൂന്നായിരുന്നത് ഇപ്പോൾ ഒന്നായി കുറഞ്ഞു. ഈ വർഷം മൂന്നു ശൈശവ വിവാഹം നടന്ന ഇടുക്കി ആണ് രണ്ടാം സ്ഥാനത്ത്. കോട്ടയത്തും എറണാകുളത്തും രണ്ടു വീതവും തൃശൂരിൽ ഒരു കല്യാണവും നടന്നു. കഴിഞ്ഞ വർഷം ആലപ്പുഴ, തൃശുർ ജില്ലകളിൽ മൂന്നു ശൈശവ വിവാഹങ്ങൾ നടന്നു. ഇടുക്കിയിൽ രണ്ടും തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓരോ കല്യാണവും നടന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
Controversies that Pinarayi government faced in 2021 | Oneindia Malayalam

Malappuram
English summary
Project Ponvakku: A reward of Rs 2,500 will be given to those who provide information About Child Marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X