Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ ഇന്ന് 787 പേര്‍ക്ക് കൂടി കോവിഡ്, 519 പേര്‍ക്ക് രോഗമുക്തി

വയനാട്: ജില്ലയില്‍ ഇന്ന് 787 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 519 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.32 ആണ്. 780 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50803 ആയി. 35263 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14559 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13398 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

1

രോഗം സ്ഥിരീകരിച്ചവര്‍

നെന്മേനി 137, ബത്തേരി 78, പനമരം 62, വെള്ളമുണ്ട 43, കോട്ടത്തറ 39, എടവക 37, മേപ്പാടി 36, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 31 വീതം, കല്‍പ്പറ്റ 30, അമ്പലവയല്‍ 28, മാനന്തവാടി 27, നൂല്‍പ്പുഴ 24, വെങ്ങപ്പള്ളി 23, മുള്ളന്‍കൊല്ലി, മുട്ടില്‍ 21 വീതം, മൂപ്പൈനാട് 20, പുല്‍പ്പള്ളി 15, മീനങ്ങാടി 14, പൂതാടി 12, തരിയോട്, തിരുനെല്ലി 11 വീതം, തൊണ്ടര്‍നാട് 10, വൈത്തിരി 8, പൊഴുതന 6, കണിയാമ്പറ്റ സ്വദേശികളായ അഞ്ച് പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

തമിഴ്നാട്ടില്‍ നിന്ന് വന്ന 6 പേരും, കര്‍ണാടകയില്‍ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.

519 പേര്‍ക്ക് രോഗമുക്തി

സുല്‍ത്താന്‍ ബത്തേരി, നെന്‍മേനി 15 വീതം, പുല്‍പ്പള്ളി 11, കല്‍പ്പറ്റ 10, മേപ്പാടി, പൊഴുതന 9 വീതം, മീനങ്ങാടി 8, മാനന്തവാടി, തൊണ്ടര്‍നാട് 6 വീതം, നൂല്‍പ്പുഴ 5, തവിഞ്ഞാല്‍, വെള്ളമുണ്ട 4 വീതം, അമ്പലവയല്‍, കോട്ടത്തറ, എടവക, പനമരം, തരിയോട്, തിരുനെല്ലി 3 വീതം, പടിഞ്ഞാറത്തറ, വൈത്തിരി 2 വീതം, കണിയാമ്പറ്റ, മുട്ടില്‍, പൂതാടി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 391 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

2327 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (13.05.21) പുതുതായി നിരീക്ഷണത്തിലായത് 2327 പേരാണ്. 1663 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35858 പേര്‍. ഇന്നലെ പുതുതായി 167 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്നലെ 2516 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 412326 സാമ്പിളുകളില്‍ 394122 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 343319 നെഗറ്റീവും 50803 പോസിറ്റീവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+