വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപനി പടരുന്നു, ജാഗ്രതാ നിര്‍ദേശം, 360ഓളം പന്നികളെ കൊന്ന് കുഴിച്ച് മൂടി
ബത്തേരി: വയനാട്ടില്‍ ആശങ്കയുണര്‍ത്തി പന്നിപ്പനി പടരുന്നു. രണ്ട് ഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപനിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 44 പന്നികളാണ് രോഗം ബാധിച്ച് ചത്തത്. പന്നികള്‍ക്കുള്ള മുന്‍കരുതലുകളും എടുക്കുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പാണ് നിര്‍ദേശം നല്‍കുന്നത്.

മാനന്തവാടിയിലെ തവിഞ്ഞാല്‍ ഗ്രാമത്തില്‍ 685ഓളം പന്നികളെ അഞ്ചോളം ഫാമുകളിലേക്ക് മാറ്റിയിട്ടുണ്ട്. രോഗം ബാധിച്ച പന്നികളുള്ള ഫാമിന്റെ ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഇവര്‍ പരിശോധന നടത്തിയത്. അതേസമയം വിദഗ്ധ സംഘത്തിലെ അംഗങ്ങളെ 24 മണിക്കൂര്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. ഇത് മുന്‍കരുതലിന്റെ ഭാഗമായിട്ടാണ്.
അതേസമയം ആഫ്രിക്കന്‍ പന്നിപ്പനി കേരളത്തില്‍ ആദ്യമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ പന്നി വളര്‍ത്ത് കേന്ദ്രത്തില്‍ വലിയൊരു ഭാഗവും വയനാട്ടിലാണ്. ഇവിടെ 244 കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 4740 പന്നിഫാമുകള്‍ ഉണ്ട്.
6454 പന്നികളെ ഇറച്ചിക്കായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പന്നിപ്പനിയുടെ പശ്ചാത്തലത്തില്‍ ഇവരുടെയെല്ലാം ജീവിതം തന്നെ അവതാളത്തിലാകും. അനാവശ്യമായ ഭീതി വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു. മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പന്നിപ്പനി പടരില്ലെന്ന് ഡോ രാജേഷ് പറഞ്ഞു.
രോഗവ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ എടുത്തെന്നും വയനാട്ടിന്റെ ചുമതലുള്ള മൃഗസംരക്ഷണ വകുപ്പ് ഡോക്ടര്‍ കൂടിയായ രാജേഷ് വ്യക്തമാക്കി. അതേസമയം തവിഞ്ഞാല്‍ പഞ്ചായത്തിലെ കരിമാനിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ ദയാവധവും പൂര്‍ത്തിയായി. ഫാമിലെ 360 പന്നികളെയും കൊന്ന് കുഴിച്ചുമൂടി.
ഞായറാഴ്ച്ച രാത്രി പത്ത് പണിയോടെയാണ് ദയാവധം തുടങ്ങിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇത് അവസാനിച്ചത്. ആദ്യ ഘട്ടത്തില്‍ 190 പന്നികളെയാണ് കൊന്നത്. ഉച്ചയ്ക്കാണ് രണ്ടാം ഘട്ടം തുടങങിയത്. കണിയാരത്തെ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിധിയില്‍ മൂന്ന് ഫാമുകളിലും ദയാവധ നടപടികള്‍ തുടങ്ങും.
ആഫ്രിക്കന്‍ പന്നിപ്പനി മനുഷ്യരിലേക്ക് പകരില്ലെങ്കിലും മനുഷ്യര്‍ രോഗവാഹകരാകാന്‍ ഇടയുള്ളതിനാല്‍ ഫാമിലേക്ക് പ്രവേശനം കര്‍ശനമായി തടഞ്ഞിരുന്നു. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ആര്‍ആര്‍ടി അംഗങ്ങള്‍ 24 മണിക്കൂര്‍ ക്വാറന്റീനില്‍ കഴിയണം.
റിതു... ഇത് മന്ത്രമോ മായമോ; എഴുതാത്ത കഥയിലെ രാജകുമാരിയാണോ? ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍
ഇവര്‍ക്ക് ഫാമിന് ഏറെ അകലെയല്ലാതെ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫാമിലേക്ക് മറ്റ് മൃഗങ്ങള്‍, എലികള്‍, പക്ഷികള്‍ എന്നിവ കടക്കുന്നത് തടയണമെന്നാണ് നിര്‍ദേശം. തല്‍ക്കാലത്തേക്ക് പന്നിക്കുഞ്ഞുങ്ങളെ വാങ്ങുന്നത് ഒഴിവാക്കാനും ഫാം നടത്തിപ്പുകാരോട് നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications