വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുവയുടെ ഭയം അവസാനിച്ചില്ല, പിന്നാലെ എത്തി കാട്ടാന, നെയ്ക്കുപ്പയില്‍ ദുരിതം

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ കടുവാ ഭീതി അവസാനിച്ചിട്ടില്ല. ഇതിന് പിന്നാലെ തന്നെ കാട്ടാനയുടെ ശല്യവും ആരംഭിച്ചിരിക്കുകയാണ്. നെയ്ക്കുപ്പയില്‍ വൈദ്യുതി ലൈനും പോസ്റ്റുകളും തകര്‍ത്താണ് കാട്ടാന എത്തിയത്. കനത്ത നാശനഷ്ടങ്ങളാണ് കാട്ടാനയുണ്ടാക്കിയത്.

കൃഷിയെല്ലാം ഇവ തകര്‍ത്തു. തെങ്ങ് അടക്കം കുത്തിമറിച്ചിട്ടു. വീടുകളിലേക്കുള്ള വൈദ്യുതി ലൈനും പോസ്റ്റുമെല്ലാം തകര്‍ത്തു. പത്തോളം കര്‍ഷകരുടെ കൃഷികളാണ് ഇവ നശിപ്പിച്ചത്.

1

അതേസമയം തെങ്ങ് വീണ് ലൈന്‍ പൊട്ടുകയായിരുന്നു. പക്ഷേ വൈദ്യുതിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഈ ലൈനിലെ വൈദ്യുതി നിലച്ച് പോവുകയായിരുന്നു.

ഇതാണ് ബാബ വംഗ ജൂനിയര്‍; 2022ല്‍ 12 പ്രവചനം ഫലിച്ചു, 2023ല്‍ നടക്കുക ഇക്കാര്യങ്ങള്‍ഇതാണ് ബാബ വംഗ ജൂനിയര്‍; 2022ല്‍ 12 പ്രവചനം ഫലിച്ചു, 2023ല്‍ നടക്കുക ഇക്കാര്യങ്ങള്‍

അതേസമയം നെയ്ക്കുപ്പയില്‍ ഒരിടവേളയ്ക്ക് ശേഷമാണ് കാട്ടാനയെത്തുന്നത്. ഇവിടെയുള്ളവര്‍ ആകെ ആശങ്കയിലാണ്. പാതിരി സൗത്ത് സെക്ഷനിലെ വനത്തില്‍ നിന്നാണ് ഇവ ജനവാസ മേഖലയിലേക്ക് എത്തുന്നത്.

വീട്ടുമുറ്റത്തെത്തി അവിടെയുള്ള കുടിവെള്ള പൈപ്പുകളും, പച്ചക്കറി കൃഷികളും നശിപ്പിക്കുകയാണ്. പല കര്‍ഷകരുടെയും ഉപജീവന മാര്‍ഗം കൂടിയാണ് ഈ കാട്ടാനകള്‍ ഇല്ലാതാക്കുന്നത്.

Hair Care:താരന്‍ പ്രശ്‌നക്കാരനാണോ? ഇതുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട; നിഷ്പ്രയാസം മാറ്റാം

വനംവകുപ്പ് ആനകളെ പ്രതിരോധിക്കാനായി സ്ഥാപിച്ച എല്ലാ കാര്യങ്ങളും ഇവ തകര്‍ത്തു. വൈദ്യുത വേലിയയും കിടങ്ങുകളും തകര്‍ന്ന് കിടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇതാണ് കാട്ടാനയുടെ ആക്രമണം വര്‍ധിക്കാന്‍ കാരണം.

കര്‍ഷകര്‍ കൃഷിയിടത്തിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതെല്ലാം കാട്ടാന തകര്‍ത്തെറിഞ്ഞു. തുടര്‍ന്നാണ് തെങ്ങും, കമുകും, കാപ്പിയും അടക്കമുള്ള കൃഷികള്‍ വ്യാപകമായി നശിപ്പിച്ച് കളഞ്ഞത്.

സ്വപ്‌നം കണ്ടത് കൈകളിലേക്ക്; ഡ്രൈവര്‍ക്ക് അടിച്ചത് ബംപര്‍, ഭാഗ്യത്തിനൊപ്പം എത്തിയത് കോടികള്‍സ്വപ്‌നം കണ്ടത് കൈകളിലേക്ക്; ഡ്രൈവര്‍ക്ക് അടിച്ചത് ബംപര്‍, ഭാഗ്യത്തിനൊപ്പം എത്തിയത് കോടികള്‍

വീട്ടുമുറ്റത്ത് ഉണക്കാനിട്ട കാപ്പിക്കുരുവും ചവിട്ടിയരച്ചാണ് കാട്ടാന പോയത്. അതേസമയം കാട്ടാനയെ തുരത്താന്‍ പടക്കം പൊട്ടിക്കുകയും, ബഹളം വെക്കുകയുമൊക്കെ നാട്ടുകാര്‍ ചെയ്ത് നോക്കി. എന്നാല്‍ കൃഷിയിടത്തില്‍ നിന്ന് ഒരടി പോലും ഇവ അനങ്ങിയില്ല.

കര്‍ഷകര്‍ നേരെ ആക്രമിക്കാനായി ഇവ പാഞ്ഞടിക്കുന്ന സാഹചര്യമാണ് ഉള്ളത്. നേരം പുലര്‍ന്ന ശേഷമാണ് കൃഷിയിടത്തില്‍ നിന്ന് ഇവ വനത്തിലേക്ക് മടങ്ങുന്നത്.

Wayanad
English summary
after tiger elephant also create havoc in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X