'ദേശാഭിമാനി ഓഫീസിന് കല്ലെറിഞ്ഞവരേയും ടി.സിദ്ദീഖിന്റെ ഗണ്‍മാനേയും നോക്കിവെച്ചിട്ടുണ്ട്':സിപിഎം നേതാവ്
കല്‍പ്പറ്റ: ദേശാഭിമാനി ഓഫീസിന് കല്ലെറിഞ്ഞവരേയും ടി.സിദ്ദീഖിന്റെ ഗണ്‍മാനെയും നോക്കിവെച്ചിട്ടുണ്ടെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എം പ്രഭാകരന്‍. ദേശാഭിമാനി ഓഫീസിന് കല്ലെറിഞ്ഞവനെയും ടി.സിദ്ദീഖിന്റെ ഗണ്‍മാനെയും ഞങ്ങള്‍ നമ്പറിട്ട് വെച്ചിട്ടുണ്ട് എന്ന് കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുക്കവേ അദ്ദേഹം പറഞ്ഞു. ''ലീഗിന്റെ പുതുപ്പാടി പഞ്ചായത്ത് മെമ്പര്‍ ദേശാഭിമാനിക്ക് കല്ലെറിഞ്ഞതിനകത്തുണ്ട്. സിദ്ദീഖിന്റെ ഗണ്‍മാന്‍, സര്‍ക്കാറിന്റെ ചോറും തിന്ന് പിണറായി വിജയന്റെ ശമ്പളവും പറ്റി ഒരു പോലീസുകാരന്‍ എരപ്പന്‍, ഇവിടെ കലാപം ഉണ്ടാക്കാന്‍ യൂണിഫോം ഇടാതെ കഴുത്തില്‍ ടാഗും തൂക്കി നടക്കുന്ന ഗണ്‍മാന്‍ യൂണിഫോമിട്ട പോലീസുകാരന്റെ കൊങ്ങക്ക് പിടിച്ചു. ആ എരപ്പനെയും ഞങ്ങള്‍ നമ്പറിട്ട് വെച്ചിട്ടുണ്ട്, ഒരു സംശയവും വേണ്ട'' അദ്ദേഹം പറഞ്ഞു.
സിപിഎം കൊടി കീറിയതിന് പകരം കീറാനും, കീറിയവനെ കീറാനും അറിയാത്തവരല്ല തങ്ങളെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ പറഞ്ഞു. 70 വയസ് കഴിഞ്ഞ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം ഒന്ന് തള്ളിയപ്പോള്‍ താഴെ വീണവരാണ് കെ.സുധാകരന്റെ സെമി കേഡറെന്ന് അദ്ദേഹം പരിഹസിച്ചു. പാര്‍ട്ടിക്കെതിരെ വന്നാല്‍ ഓരോ സിപിഎമ്മുകാരനും നേരിടും.

അതിന് ജില്ലാ കമ്മിറ്റിയാണ്, സംസ്ഥാന കമ്മിറ്റിയാണ് എന്നുപറഞ്ഞ് മാറിനില്‍ക്കില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റാണ് എന്ന് പാര്‍ട്ടി നേതൃത്വവും മുഖ്യമന്ത്രിയും വ്യക്തമാക്കിയതാണ്. അപ്പോള്‍ മുഖ്യമന്ത്രി ആലോചിച്ചാണ് ഇതെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് ഇവരുടെ ഓഫീസില്‍ കയറുന്ന കാര്യം ആലോചിക്കലല്ലേ പണിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ടിസിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന്‍ സ്മിബിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്. കഴിഞ്ഞദിവസം നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം ഉണ്ടായപ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. അപ്പോള്‍ സ്മിബിന്‍ പോലീസിനെതിരെ തിരിയുകയും ഉദ്യോഗസ്ഥരെ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണു കണ്ടെത്തല്‍.
കല്യാണപ്പെണ്ണിനെക്കാള്‍ മൊഞ്ചായിട്ടുണ്ട്...മഞ്ജരിക്കൊപ്പം സാരിയില്‍ സുന്ദരിയായി പ്രിയങ്ക
ഔദ്യോഗിക ജോലി നിര്‍വ്വഹിക്കാതെ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്ന അക്രമത്തില്‍ പങ്കെടുത്തതിനാണ് നടപടി. ഇതു സംബന്ധിച്ചു സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തികൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications