Get Updates
Get notified of breaking news, exclusive insights, and must-see stories!

ബത്തേരിയില്‍ വന്‍ കവര്‍ച്ച: നഷ്ടമായത് 90 പവന്‍, മോഷ്ടാക്കള്‍ തുറന്നത് സ്വര്‍ണമിരിക്കുന്ന മുറി മാത്രം

കല്‍പ്പറ്റ: ബത്തേരിയില്‍ വന്‍ മോഷണം. നാട്ടുകാരും വീട്ടുകാരുമൊക്കെ ശരിക്കും ഞെട്ടിയിരിക്കുകയാണ്. 90 പവന്‍ ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. വീടും അതിനുള്ളിലും മുറികളും കാര്യങ്ങളും കൃത്യമായി അറിയുന്ന കള്ളന്മാരാണ് മോഷണം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.

1

ആഭരണങ്ങള്‍ മാത്രമല്ല 43000 രൂപയും ഇതോടൊപ്പം നഷ്ടമായിട്ടുണ്ട്. സ്വര്‍ണവും ഡയമണ്ടുകളും നഷ്ടമായവയില്‍ വരും. ജില്ലാ പോലീസ് മേധാവ് ആര്‍ ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

കള്ളനെ കുറിച്ച് ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല. എത്രയും പെട്ടെന്ന് തന്നെ പ്രതികളെ പിടിക്കാനാവുമെന്നാണ് പോലീസ് മേധാവി പറയുന്നത്. മോഷണം നടന്നത് വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ്. രണ്ടാം തിയതി രാത്രിയോ അതല്ലെങ്കില്‍ മൂന്നിന് പുലര്‍ച്ചെയോ ആണ് മോഷണം നടന്നത്.

രണ്ടാം തിയതിയാണ് ശിവദാസും കുടുംബവും മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പെരിന്തല്‍മണ്ണയിലേക്ക് പോയിരുന്നു. അടുത്ത ദിവസം വൈകീട്ട് ഏഴ് മണിയോടെയാണ് തിരികെയെത്തിയത്. ഇത് ആളില്ലെന്ന് അറിഞ്ഞ് മോഷണം നടത്തിയവരാണെന്ന് ഉറപ്പിക്കുന്നതാണ്.

വീട്ടിലെത്തുമ്പോള്‍ ഗേറ്റ് ഓടാമ്പലിട്ട നിലയില്‍ തന്നെയായിരുന്നു. എന്നാല്‍ വാതില്‍ തുറക്കാന്‍ നോക്കുമ്പോള്‍ ഓടാമ്പല്‍ അറുത്തുമാറ്റിയതായി കണ്ടെത്തുകയായിരുന്നു. വാതില്‍ തള്ളിയപ്പോള്‍ തന്നെ തുറന്നു. യാത്ര പോകുമ്പോള്‍ വരാന്തയില്‍ ഇല്ലാതിരുന്ന തോര്‍ത്തും ടര്‍ക്കിയും അവിടെ കിടക്കുന്നത് കണ്ടപ്പോള്‍ തന്നെ ഇവര്‍ക്ക് അസ്വാഭാവികത തോന്നിയിരുന്നു. വീടിനുള്ളില്‍ രണ്ട് കിടപ്പുമുറികളിലിലുള്ള അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. മൂന്ന് ഡയമണ്ട് നെക്‌ലേസുകളാണ് ഇവയിലുള്ളത്.

അതേസമയം ഏറ്റവും അമ്പരപ്പിച്ചത് നാല് കിടപ്പുമുറികളുണ്ടായിരുന്ന വീട്ടിലെ സ്വര്‍ണ സൂക്ഷിച്ചിരിക്കുന്ന മുറികള്‍ മാത്രമേ മോഷ്ടാക്കള്‍ തുറന്നിരുന്നുളളൂ. ഇത് സ്വര്‍ണം എവിടെയിരിക്കുന്നുവെന്ന് മനസ്സിലാക്കിയ പോലെയായിരുന്നു. വീടിന്റെ അടുക്കള വാതിലും ഇവര്‍ തുറക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. പാതി വലിച്ച നിലയിലുള്ള ബീഡിയും വീടിന് പിറകിലുണ്ടായിരുന്നു.

ക്യൂട്ട്‌നെസ് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍; മുത്തുമണിയാണ് നസ്രിയ, പൊളി നോട്ടമെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

സ്വര്‍ണം സൂക്ഷിച്ചിരുന്ന ജ്വല്ലറി ബോക്‌സുകളെല്ലാം വീടിന് പുറത്ത് വരാന്തയോട് ചേര്‍ന്ന് കൂട്ടിയിട്ടിരുന്നു. മോഷണത്തിന് ശേഷം വീടിന് പുറത്ത് വന്ന് ഓരോ ബോക്‌സില്‍ നിന്നും സ്വര്‍ണം മാത്രമെടുത്ത ശേഷം കള്ളന്മാര്‍ രക്ഷപ്പെടുകയായിരുന്നു. ഡോഗ് സ്വകാഡ് വന്ന് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഇത് ഓടി സാഗര്‍ തിയേറ്റര്‍ കെട്ടിടം വരെയാണ് പോയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+