വന്യമൃഗ ശല്യം കൊണ്ട് പൊറുതി മുട്ടി വയനാട്ടുകാര്‍; ചിറക്കരയില്‍ കടുവയെ പിടിക്കാന്‍ കൂടുവെച്ചു
മാനന്തവാടി: വയനാട്ടില്‍ കടുവാ ഭീതി അടക്കം തുടരുന്ന സാഹചര്യത്തില്‍ ചിറക്കരയില്‍ കൂടു സ്ഥാപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിറക്കരയിലും സമീപ പ്രദേശങ്ങളില്‍ കടുവ ഭീതി വിതച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കടുവയെ പിടികൂടുന്നതിന് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം കടുവ ഇവിടെ പശുക്കിടാവിനെ ആക്രമിച്ച് കൊന്നിരുന്നു.
ഇതിന് സമീപത്തായിട്ടാണ് കൂട് സ്ഥാപിച്ചത്. കൂട്ടില്‍ ഇരയായി പശുക്കിടാവിന്റെ ജഡം തന്നെ വെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വനപാലക സംഘമാണ് വൈകീട്ടോടെ എത്തി ചിറക്കരയില്‍ കൂടു സ്ഥാപിച്ചത്. നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ പരിധിയില്‍ തന്നെയുള്ള കൂടാണ് ചിറക്കരയില്‍ എത്തിച്ചത്.

രണ്ട് ദിവസം മുമ്പാണ് എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെ കടുവ ആക്രമിച്ച് കൊന്നത്. വനംവകുപ്പ് ഈ പ്രദേശത്ത് ക്യാമറകള്‍സ്ഥാപിച്ചിരുന്നു. അതില്‍ നിന്നാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഏകദേശം പത്ത് വയസ്സ് പ്രായമുള്ള കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു.
വനംവകുപ്പും ആര്‍ആര്‍ടി സംഘവും പ്രദേശത്ത് കടുവയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് കൂട് സ്ഥാപിച്ചത്. അതേസമയം പശുക്കിടാവിനെ കൊന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം കടുവ വീണ്ടുമെത്തിയിരുന്നു. പശുക്കിടാവിന്റെ ജഡം വലിച്ചിഴയ്ക്കുകയും, അല്‍പ്പ ഭാഗം ഭക്ഷിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications