സോഷ്യല്‍മീഡിയയില്‍ വൈറലായ കടുവയുടെ വീഡിയോ വിവാദമാവുന്നു; ദൃശ്യത്തിന്റെ ഉറവിടം തേടി അന്വേഷണം തുടങ്ങി
Recommended Video
കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി റൂട്ടിലെ പാമ്പ്രയില്‍ വെച്ച് കടുവ റോഡ് മറികടന്ന് പോകുന്നുവെന്ന പേരില്‍ പ്രചരിപ്പിച്ച വീഡിയോദൃശ്യം വിവാദമാകുന്നു. ബൈക്കില്‍ പോകുന്ന രണ്ട് പേര്‍ പകര്‍ത്തിയതായിരുന്നു ഈ ചിത്രം. ഈ വീഡിയോ പുറത്തുവന്നതോടെ ജനങ്ങള്‍ ഭീതിയിലായിരുന്നു. എന്നാല്‍ ഇത് വയനാട്ടില്‍ നിന്നുള്ളതല്ലെന്നും, ആണെന്നുമുള്ള വാര്‍ത്തകള്‍ പരന്നതോടെയാണ് സംഭവം വിവാദമാകുന്നത്.
കന്നട ചാനലായ ടിവി അഞ്ച് ഈ ദൃശ്യങ്ങള്‍ കര്‍ണാടകയിലെ ബന്ദിപ്പൂരില്‍ നിന്നും പകര്‍ത്തിയതാണെന്ന പേരില്‍ ബ്രേക്കിംഗ് ന്യൂസ് നല്‍കിയിരുന്നു. ഇതുവഴി പതിവായി പോകുന്ന ചിലര്‍ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഇത് ബത്തേരി-പുല്‍പ്പള്ളി റോഡല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ദൃശ്യത്തില്‍ കാണുന്ന മഞ്ഞ മൈല്‍കുറ്റി പോലെന്ന് ഈ റൂട്ടിലില്ലെന്നായിരുന്നു വാദം. എന്നാല്‍ ഒടുവില്‍ പുറത്തുവരുന്ന വിവരമനുസരിച്ച് ഇതേ റൂട്ടില്‍ തന്നെ മൂന്നാനക്കുഴി എന്ന സ്ഥലത്തിന് തൊട്ടുമുമ്പാണ് കടുവ റോഡ് മുറിച്ചുകടന്നതെന്നാണ് മൈല്‍ക്കുറ്റിയും, കലുങ്കും ഉള്‍പ്പെടെയുള്ള വീഡിയോയിലെ സ്ഥലം അതേ പടി പകര്‍ത്തി ചിലര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇതോടെ സോഷ്യല്‍മീഡിയയില്‍ വൈറലായ കടുവയുടെ വീഡിയോയുടെ ഉറവിടം തേടിയുള്ള അന്വേഷണം വനംവകുപ്പ് ആരംഭിച്ചുകഴിഞ്ഞു. സൗത്ത് വയനാട് വനം ഡിവിഷന് കീഴിലെ ഇരുളം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ ചെതലയത്തെ വാച്ചറായ കേളു മൊബൈലില്‍ പകര്‍ത്തിയതാണെന്ന രീതിയില്‍ വാര്‍ത്തയും പരന്നിരുന്നു. എന്നാല്‍ കേളു അങ്ങനെയൊരു ദൃശ്യം എടുത്തിട്ടില്ലെന്നാണ് വാസ്തവം. വീഡിയോ പ്രചരിച്ചതിന് പിന്നാലെ കടുവയുടെ ലൊക്കേഷന്‍ കണ്ടെത്തുന്നതിനായി വനംവകുപ്പ് നിയോഗിച്ച സംഘത്തോടൊപ്പം കേളുവുണ്ടായിരുന്നുവെന്നുമാണ് പറയുന്നത്.

ഈ വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ എന്തെങ്കിലും പ്രത്യേക താല്‍പര്യമുണ്ടോയെന്ന കാര്യവും സംശയമുണ്ട്. വയനാട്ടില്‍ കടുവാശല്യം രൂക്ഷമായതും, രാത്രിയാത്രാ നിരോധനം നിലനില്‍ക്കുന്നതുമാണ് വീഡിയോയുടെ ദുരൂഹത കൂട്ടുന്നത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നവര്‍ക്ക് നേരെ കടുവ പാഞ്ഞടുത്തുവെന്നാണ് ദൃശ്യത്തിന് പിന്നാലെ വന്ന വാര്‍ത്ത. ഇതോടൊ ബൈക്ക് യാത്രികര്‍ ഇതുവഴി പോകാന്‍ ഭയന്നു. കടുവയുടെ ദൃശ്യം വളരെ കൃത്യതയാര്‍ന്നതാണെങ്കിലും ഇപ്പോഴത്തെ സംശയം സ്ഥലത്തെ ചൊല്ലി മാത്രമാണ്.
വയനാട്ടിലല്ലെങ്കില്‍ ഇവിടെയാണെന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതാരാണെന്ന കാര്യത്തില്‍ വ്യക്തത വരണം. കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയവരുടെ വിവരങ്ങളും പുറത്തുവരേണ്ടതുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സംഘടന സോഷ്യല്‍മീഡിയില്‍ ഇക്കാര്യം വയനാട്ടില്‍ തന്നെയാണെന്ന രീതിയില്‍ പോസ്റ്റിട്ടതോടെയാണ് കടുവയെ കണ്ടത് ബത്തേരി-പുല്‍പ്പള്ളി റൂട്ടിയില്‍ തന്നെയാണെന്ന് വിശ്വാസ്യത വരുന്നത്.












Click it and Unblock the Notifications