Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം: വയനാട്ടിൽ നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം, വിവിധയിടങ്ങളിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ

കൽപ്പറ്റ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. വയനാട്​ ജില്ലയിൽ ജനസംഖ്യാനുപാത പ്രതിവാര വ്യാപന നിരക്ക് (ഡബ്ലിയുഐപിആർ) ഏഴിന് മുകളിലുള്ള 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലുമാണ് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ തിരുനെല്ലി, പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, പൊഴുതന, വൈത്തിരി, മുട്ടിൽ, പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി, മീനങ്ങാടി, അമ്പലവയൽ, നെന്മേനി, നൂൽപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും കൽപറ്റ നഗരസഭയിലെ 22 ഉം സുൽത്താൻ ബത്തേരിയിലെ 18 ഉം മാനന്തവാടിയിലെ 16 ഉം ഡിവിഷനുകളിലുമാണ് ചൊവ്വാഴ്ച മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.

നഗരസഭാ ഡിവിഷനുകള്‍: (ഡിവിഷന്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍) കല്‍പ്പറ്റ 1, മണിയന്‍കോട് 2, പുളിയാര്‍മല 3, ഗവ. ഹൈസ്‌കൂള്‍ 4, നെടുങ്കോട് 5 എമിലി 6, കന്യഗുരുകുലം 7, കൈനാട്ടി 8, സിവില്‍സ്‌റ്റേഷന്‍ 10, മുനിസിപ്പല്‍ ഓഫീസ് 11, എമിലിതടം 12, അമ്പിലേരി 14 പള്ളിതാഴെ 15, പുതിയ ബസ് സ്റ്റാന്റ് 16 പുല്‍പ്പാറ 17, റാട്ടക്കൊല്ലി 20, മടിയൂര്‍കുനി 21, പെരുന്തട്ട 22, വെള്ളാരംകുന്ന് 24, ഓണിവയല്‍ 25, തുര്‍ക്കി 27 മുണ്ടേരി 28, മരവയല്‍ എന്നിവിടങ്ങളിലും സമ്പൂർണ്ണലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി നഗരസഭയിൽ 7 പഴേരി 9 ആര്‍മാട് 12 കുപ്പാടി 13 തിരുനെല്ലി 17 പാളക്കര 18 തേലംമ്പറ്റ 19 തൊടുവെട്ടി 20 കൈപ്പഞ്ചേരി 23 കട്ടയാട് 24,

പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

 coronavirus46-15

സുല്‍ത്താന്‍ ബത്തേരി, 25 പള്ളിക്കണ്ടി 26 മണിച്ചിറ 27 കല്ലുവയല്‍ 28 പൂമല 30 ബീനാച്ചി 31 പൂതിക്കാട് 33 മന്തന്‍കൊല്ലി 34 പഴുപത്തൂര്‍ എന്നിവിടങ്ങളിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിൽ 423 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മാനന്തവാടിയിൽ പഞ്ചാരക്കൊല്ലി- 2, പിലാക്കാവ് 6, അമ്പുകുത്തി 8, വിന്‍സെന്റ് ഗിരി 9, ഒണ്ടയങ്ങാടി 10, മുദ്രമൂല 16, പുതിയിടം 17, കൊയിലേരി 19, വള്ളിയൂര്‍ക്കാവ് 21, മൈത്രിനഗര്‍ 22, ചെറ്റപ്പാലം 26, താഴെയങ്ങാടി 28, ഗോരിമൂല 32, കുഴിനിലം 34, പുത്തന്‍പുര 35, കുറ്റിമൂല എന്നിവിടങ്ങലിലാണ് ലോക്ക്ഡൌൺ പ്രാബല്യത്തിലുള്ളത്.

ലോക്ഡൗണ്‍ നിയന്ത്രങ്ങള്‍ ഇങ്ങനെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ അവശ്യസര്‍വ്വീസുകള്‍ ഒഴികെ (തോട്ടം മേഖല ഉള്‍പ്പെടെ) എല്ലാവിധ പ്രവര്‍ത്തനങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കഴിയുന്നതുവരെ നിര്‍ത്തി വെക്കേണ്ടതാണെന്ന് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പൊതുഗതാഗതം അനുവദിക്കുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹം തുടങ്ങിയ ചടങ്ങുകള്‍ നടത്തുന്നത് അതത് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടു മാത്രമേ അനുവദിക്കുകയുള്ളു. ഇവിടങ്ങളില്‍ ശവ സംസ്‌ക്കാരചടങ്ങുകള്‍ ഒഴികെയുള്ള പൊതു സാമൂഹിക/സാംസ്‌കാരിക/രാഷ്ട്രീയ ചടങ്ങുകള്‍ അനുവദിക്കുകയില്ലെന്നും കളക്ടർ ചൂണ്ടിക്കാണിക്കുന്നു.

ജില്ലയിൽ ടൗണുകള്‍ അതിര്‍ത്തികളായി വരുന്ന പഞ്ചായത്തുകളില്‍/നഗരസഭാ ഡിവിഷനുകളില്‍ ഒരുഭാഗം ലോക്ക്ഡൗണ്‍ ആണെങ്കില്‍ റോഡിന്‍റെ എതിര്‍ഭാഗത്തുള്ള സ്ഥാപനങ്ങള്‍ക്കും ഇതേ ലോക്ക്ഡൗണ്‍ ബാധകമായിരിക്കും. ലോക്ക്ഡൗണുള്ള പ്രദേശങ്ങളില്‍ ഹോം ഡെലിവറി സൗകര്യം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് അതാത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തണമെന്നാണ് നിർദേശം. ലോക്ക്ഡൗൺ പ്രദേശത്ത് നിന്നും അവശ്യസര്‍വ്വീസ് ഓഫീസുകളിലേയ്ക്കും, സ്ഥാപനങ്ങളിലേയ്ക്കും ജോലിക്ക് വരുന്നവര്‍ ഐഡന്റിറ്റി കാര്‍ഡ് കൈവശം കരുതേണ്ടതുണ്ട്.

ജില്ലയിൽ ഡബ്ലിയുഐപിആര്‍ 7 ല്‍ താഴെയുള്ള ഗ്രാമപഞ്ചായത്തുകളില്‍ 20ല്‍ കൂടുതല്‍ പോസിറ്റീവ് കേസുകളുള്ള വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ്​/മൈക്രോ കണ്ടൈന്‍മെന്‍റ്​ സോണുകളായി പ്രഖ്യാപിച്ചുകൊണ്ട് വിവിധ തിയതികളില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ അവയുടെ കാലാവധി വരെ മാറ്റമില്ലാതെ തുടരുന്നതാണ്. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളില്‍ അനുവദിക്കുന്നതല്ല. കണ്ടൈന്‍മെന്‍റ്​/ മൈക്രോ കണ്ടൈന്‍മെന്‍റ്​ മേഖലകളില്‍ കോവിഡ് 19മായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിട്ടുളള എല്ലാ നിയന്ത്രണങ്ങളും ബാധകമാണ്.

അതേസമയം, കേരളത്തിൽ ഇന്ന് 19,622 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂർ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, കാസർഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+