വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേനലും കാട്ടുതീ ഭീഷണിയും; മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: വേനല്‍ ശക്തമാവുകയും, കാട്ടുതീ ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു. ഫെബ്രുവരി 18 മുതല്‍ ഏപ്രില്‍ 15 വരെയാണ് താല്‍ക്കാലികമായ നിരോധനം ഏര്‍പ്പെടുത്തിയത്. സാധാരണരീതിയില്‍ വേനല്‍ ശക്തമാവുമ്പോള്‍ എല്ലാവര്‍ഷവും വന്യജീവി സങ്കേതങ്ങളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടാറുണ്ട്.

ഭീകരാക്രമണങ്ങൾക്ക് ജെയ്ഷെ മുഹമ്മദിന്റെ പുതിയ തന്ത്രങ്ങൾ... ആദിൽ അഹമ്മദ് സി ഗ്രേഡ് തീവ്രവാദി!

ഇത്തവണയും സമാനസാഹചര്യം നിലനില്‍ക്കുന്ന അവസ്ഥയിലാണ് താല്‍ക്കാലിക നിരോധനം. വയനാട് വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളായ കര്‍ണാടകയിലെയും തമിഴാനാട്ടിലെയും വനപ്രദേങ്ങളില്‍ വേനല്‍ അതിശക്തമായ രീതിയില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ അവിടുത്തെ വനപ്രദേശങ്ങളില്‍ നിന്നും വെള്ളവും തീറ്റയും തേടി വന്യമൃഗങ്ങള്‍ വയനാട് വന്യജീവി സങ്കേതത്തിലേക്ക് വരാന്‍ ആരംഭിച്ചിട്ടുണ്ട്.

Eco tourism

മൃഗങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നതിനാലാണ് രണ്ട മാസക്കാലത്തോളം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടുന്നത്. ഇതിന് പുറമെ വയനാട് വന്യജീവി സങ്കേതത്തിലെ പല മേഖലകളിലും വരള്‍ച്ച രൂക്ഷമായി തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ അടിക്കാടുകളും മറ്റും ഉണങ്ങിത്തുടങ്ങിയതിനാല്‍ കാട്ടുതീ ഭീഷണിയും നിലനില്‍ക്കുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന അവസ്ഥയില്‍ വന്യജീവി സങ്കേതത്തിലെ ഇക്കോടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സൈ്വര വിഹാരത്തിന് തടസം സൃഷ്ടിക്കും.

ഇതിന് പുറമെ മൃഗങ്ങള്‍ ധാരാളമായി വരുന്നത് കൊണ്ട് സഞ്ചാരികളുടെ സുരക്ഷിതത്വത്തിനും മറ്റും ഭീഷണിയാകാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. ഈ അവസ്ഥയിലാണ് 1972-ലെ വന്യജീവി സംരക്ഷണ നിയമം, 33-ാം വകുപ്പ് പ്രകാരം വയനാട് വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം നിശ്ചിത കാലയളവില്‍ താല്‍ക്കാലികമായി നിരോധിച്ചുകൊണ്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ്‌ലൈഫ്) & ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഉത്തരവായിട്ടുള്ളത്.

Wayanad
English summary
Eco tourism places closed in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X