വയനാട്ടിൽ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; കുറുവാ ദ്വീപിലെ ജീവനക്കാരന് ദാരുണാന്ത്യം
മാനന്തവാടി: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം പുകയുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടുമൊരു മരണം. കുറുവ ദ്വീപ് വിനോദ് സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരന്‍ പോള്‍ ആണ് മരിച്ചത്. ഇയാള്‍ക്ക് 55 വയസ്സായിരുന്നു. ആനയുടെ ചവിട്ടേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു പോള്‍.
ഇന്ന് രാവിലെ പോളിനെ കാട്ടാന ആക്രമിച്ചത്. പോള്‍ കാട്ടാനയെ കണ്ട് ഭയന്നോടുകയായിരുന്നു. ദാരുണമായ മരണമാണ് ഇയാള്‍ക്കുണ്ടായത്. പോളിന്റെ പിറകെ എത്തിയത കാട്ടാന വീണുപോയ പോളിന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. വാരിയെല്ലുകള്‍ അടക്കം തകര്‍ന്ന് പോയിട്ടുണ്ട്.

ഒരുവശത്ത് ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള ശ്രമങ്ങള്‍ എവിടെയും എത്താതെ നില്‍ക്കുമ്പോഴാണ് വീണ്ടുമൊരാള്‍ കൂടി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ നട്ടെല്ലിനും വാരിയെല്ലിനുമാണ് പരിക്കേറ്റത്. ഒരാഴ്ച്ചയ്ക്കിടെ വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് പോള്‍.
കുറുവാദ്വീപ് വന സംരക്ഷണ സമിതി ജീവനക്കാരനായ പോള്‍ ജോലിക്ക്‌പോകുമ്പോഴാണ് ആനക്കൂട്ടത്തിന് മുന്നില്‍പ്പെട്ടത്. ഭയന്നോടിയപ്പോള്‍ കമിഴ്ന്ന് വീണ പോളിന്റെ നെഞ്ചില്‍ പിന്നാലെ വന്ന കാട്ടാന ചവിട്ടുകയായിരുന്നു. സഹപ്രവര്‍ത്തകരാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്.
മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം ജനരോഷവും ഇതിനിടെ ശക്തമായിരിക്കുകയാണ്. മാനന്തവാടി ആശുപത്രിയില്‍ ജനം തടിച്ചുകൂടി. ചികിത്സ വൈകുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം.
രംഗം വഷളായതോടെ സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയാണ് പ്രശ്‌നം തണുപ്പിച്ചത്. എയര്‍ ആംബുലന്‍സ് ഇവിടെ എത്തിയിരുന്നെങ്കിലും ഉപയോഗിക്കാനായില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് മൂന്ന് കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ജീപ്പിനെ നേരെ കാട്ടാന കഴിഞ്ഞ പാഞ്ഞടുത്തതായും നാട്ടുകാര്‍ പറഞ്ഞു. ഫെബ്രുവരി പത്തിനാണ് ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ അജീഷ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications