Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തി കാട്ടാന, വട്ടം കറങ്ങി ജീവനക്കാര്‍; ഒടുവില്‍ കാടുകയറ്റി

കല്‍പ്പറ്റ: പട്ടാപ്പകല്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തി കാട്ടുകൊമ്പന്‍. ജീവക്കാരാകെ ഒരു നിമിഷം വട്ടംകറങ്ങി. വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതരയോടെയാണ് കാട്ടാന ഡിപ്പോയുടെ മുറ്റത്തെത്തിയത്. നാട്ടുകാര്‍ ആകെ ഇതോടെ ഭയപ്പെട്ടു. വര്‍ക്ക്‌ഷോപ്പിന്റെ പിന്നില്‍ കൊമ്പന്‍ നില്‍ക്കുന്നത് കണ്ട് ജീവക്കാര്‍ ബഹളം വെച്ചതോടെയാണ് ആന അവിടെ നിന്ന് മാറിയത്.

ഉടനെ തന്നെ വനപാലക സംഘം എത്തിയെങ്കിലും പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാനായില്ല. അന്‍പതംഗ വനപാലക സംഘം 2 കുങ്കിയാനകളുടെ സഹായത്തോടെ ഏഴ് മണിക്കൂര്‍ പരിശ്രമിച്ചാണ് ഇവ കാടുകയറ്റിയത്. അതിനായി പത്ത് കിലോമീറ്റര്‍ പിന്തുടരുകയും ചെയ്തു.കാട്ടാന പിന്നീട് ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്ന ഭാഗത്തേക്ക് എത്തിയില്ലെങ്കിലും ഈ മേഖലയില്‍ ആശങ്ക തുടരുകയാണ്.

wyd-elephant

എപ്പോള്‍ വേണമെങ്കിലും ഇവ വരാമെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരുമെല്ലാം ഭയത്തോടെ പറയുന്നു. അഗ്നിരക്ഷാ സേനയും, പോലീസുമെല്ലാം വനംവകുപ്പിനൊപ്പം ചേര്‍ന്നാണ് കാട്ടാനയെ ഇവിടെ നിന്ന് തുരത്തിയത്. കെഎസ്ആര്‍ടിസി ഡിപ്പോയോട് ചേര്‍ന്ന് തന്നെയാണ് അഗ്നിരക്ഷാ നിലയവും ഉണ്ടായിരുന്നത്.

കെഎസ്ആര്‍ടിസി ഡിപ്പോ മുതല്‍ പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലി വരെ വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന റെയില്‍പാള വേലിക്ക് പുറത്തായിരുന്നു കാട്ടുകൊമ്പന്‍. തുടക്കത്തില്‍ കാട്ടിലേക്ക് കയറ്റാന്‍ കഴിയാതെ വന്നതോടെ കാട്ടാന വേലിക്ക പുറത്ത് ജനവാസ കേന്ദ്രത്തിന് സമീപത്ത് കൂടിയാണ് മുന്നോട്ട് നീങ്ങിയത്. അതോടെ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാന്‍ വനംകുപ്പ് ആവശ്യപ്പെട്ടിരുന്നു.

കാട്ടുകൊമ്പനെ തുരത്താന്‍ കുങ്കിയാനകളുടെ സഹായവും വനംവകുപ്പ് തേടി. മുത്തങ്ങ ആനപ്പന്തിയില്‍ നിന്ന് കുങ്കിയാനകളായ കുഞ്ചുവിനെയും സൂര്യയെയും ഇവിടെയെത്തിക്കുകയായിരുന്നു. ഈ കൊമ്പന്‍ നാട്ടിലിറങ്ങാതെ അകറ്റിയതും ദൗത്യസംഘത്തെ ആക്രമിക്കാതെ പ്രതിരോധിച്ചതുമെല്ലാം കുങ്കിയാനകളാണ്.

മൂടക്കൊല്ലി ഭാഗത്ത് വൈകീട്ടായപ്പോഴാണ് കൊമ്പനെ തുരത്താനായത്. വനാതിര്‍ത്തിയിലെ വേലിയും കിടങ്ങും പുനസ്ഥാപിക്കണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടുണ്ട്. വനംവകുപ്പിന് ഇക്കാര്യത്തില്‍ കത്തും നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+