Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ ആകെ രൂക്ഷമായ കാട്ടാന ശല്യം, കൃഷിഭൂമി നശിപ്പിച്ചു, വീട് തകര്‍ത്തു

കല്‍പ്പറ്റ: വയനാട്ടില്‍ ആകെ കടുത്ത കാട്ടാന ശല്യം. പലയിടത്തും വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. മേപ്പാടി പഞ്ചായത്തിലെ വനംവകുപ്പ് പുത്തുമല റേഞ്ചില്‍ കാട്ടാന നിരവധി കര്‍ഷകരുടെ കാപ്പി കൃഷി അടക്കം നശിപ്പിച്ചു. മറ്റ് വന്യജീവികളുടെ ശല്യത്തെ അതിജീവിച്ച് കൃഷിയിറക്കി വരികയാണ് പുത്തുമല റേഞ്ചില്‍ ഉള്ളവര്‍. വിളവെടുക്കാറായ കാപ്പിക്കുരു അടക്കമാണ് നശിപ്പിച്ചിരിക്കുന്നത്.

നിരവധി കമുകുകളാണ് കാപ്പിച്ചെടിക്ക് മുകളിലേക്ക് പിഴുതെറിഞ്ഞത്. ഇവിടെയുള്ള കൃഷിയിടത്തിന് സമീപത്ത് തന്നെ വനമാണ്. അതുകൊണ്ട് ആനകള്‍ കൂട്ടത്തോടെ എത്തുന്നത് പതിവാണ്. വനത്തിന് സമീപം വൈദ്യുതി വേലി സ്ഥാപിക്കുമെന്ന് രണ്ട് വര്‍ഷം മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒന്നും നടപ്പായില്ല.

wyd-elephant

കാപ്പി വിളവെടുക്കുന്നത് വരെ ശ്രദ്ധിക്കണമെന്ന് കര്‍ഷകര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. തോട്ടത്തിലെ തൊഴിലാളികള്‍ പോലും ആനശല്യത്തെ തുടര്‍ന്ന് ജോലിക്ക് വരുന്നില്ല. ഉപജീവന മാര്‍ഗം നിലയ്ക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.

അതേസമയം പനമരത്ത് ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. ഇവിടെ കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു. കാട്ടാന മറിച്ചിട്ട തെങ്ങ് വീണാണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നത്. വീട് പൂര്‍ണമായും തകര്‍ക്കാതിരിക്കാന്‍ അവശേഷിക്കുന്ന മരങ്ങള്‍ വീട്ടുകാര്‍ വെട്ടിമാറ്റുകയും ചെയ്തു.

കാട്ടാന മറിച്ചിട്ട വലിയ തെങ്ങ് വീണ് മേല്‍ക്കൂരയിലെ ഷീറ്റുകള്‍ ഭാഗികമായി തകര്‍ന്നതിന് പുറമേ വീടിന്റെ ഭിത്തിക്ക് വിള്ളലും വീണതോടെയാണ് വയോധികരും രോഗികളുമായ കുടുംബം തൊഴിലാളികളെ വെച്ച് മരങ്ങള്‍ മുറിച്ചുമാറ്റിയത്. തെങ്ങ് അല്‍പ്പം മാറിയാണ് വീണിരുന്നതെങ്കില്‍ വീട് പൂര്‍ണമായും തകരുകയും വീടിനുള്ളില്‍ ഉറങ്ങിക്കിടന്നവരുടെ ജീവന്‍തന്നെ അപകടത്തിലാവുകയും ചെയ്യുമായിരുന്നു.

കൃഷിയിടത്തിലെ വാഴയടക്കം പൂര്‍ണമായും നശിപ്പിച്ച ശേഷമാണ് കാട്ടാന വനത്തിലേക്ക് മടങ്ങിയത്. ഒരേസമയം കാട്ടാനകള്‍ പലയിടത്തും ഇറങ്ങുന്നതിനാല്‍ വനപാലകര്‍ക്ക് എല്ലായിടത്തും ഓടിയെത്താനും സാധിക്കുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+