മുണ്ടക്കൊല്ലിയില്‍ നാശം വിതച്ച് കാട്ടാന, നാട്ടുകാര്‍ രോഷത്തില്‍
മൂടക്കൊല്ലിയില്‍ ആണെങ്കില്‍ വാഴയാണ് കാട്ടാന നശിപ്പിച്ചത്. കൃഷി പ്രധാന വരുമാന മാര്‍ഗമായി കാണുന്നവര്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്.

ബത്തേരി: വയനാട്ടില്‍ വീണ്ടും നാശം വിതച്ച് കാട്ടാന. പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലിയിലും നെന്മേനി പഞ്ചായത്തിലെ മുണ്ടക്കൊല്ലിയിലും കാട്ടാനകള്‍ ഇറങ്ങി കൃഷിയെല്ലാം നശിപ്പിച്ചിരിക്കുകയാണ്. മുണ്ടക്കൊല്ലിയില്‍ ഇന്നലെ പുലര്‍ച്ചെയോടയാണ് കാട്ടാന എത്തിയത്.
ഇവിടെ തെങ്ങുകളാണ് പിഴുതെറിഞ്ഞത്. എല്ലാം നല്ല കായ്ഫലം തരുന്നവയാണെന്ന് ഉടമ പറയുന്നു. മൂടക്കൊല്ലിയില്‍ ആണെങ്കില്‍ വാഴയാണ് കാട്ടാന നശിപ്പിച്ചത്. കൃഷി പ്രധാന വരുമാന മാര്‍ഗമായി കാണുന്നവര്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്. കര്‍ഷകര്‍ വനംവകുപ്പിനെതിരെ കടുത്ത രോഷത്തിലാണ്.

നെന്മേനി പഞ്ചായത്തിലെ മുണ്ടക്കൊല്ലിയിലുള്ള കൃഷിയിടത്തും കനത്ത നശം തന്നെ കാട്ടാനയുണ്ടാക്കി. ഇവിടെ കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയിലാണ് ആനയെത്തുന്നത്. തെങ്ങ് മുതല്‍ കമുക് വരെയുള്ള സകല സാധനങ്ങളും ഇവ നശിപ്പിച്ചു.
അര്‍ധരാത്രിയോടെ എത്തിയ ആന പുലര്‍ച്ചെ ആറര വരെ കൃഷിയിടത്തില്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ് മാത്രമാണ് മടങ്ങി പോയത്. അതേസമയം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇവ എത്തിയതെന്നാണ് കരുതുന്നതെന്ന് തോട്ടം ഉടമയുടം മകന്‍ പറയുന്നു. താന്‍ ടോര്‍ച്ച് തെളിച്ച് നോക്കുമ്പോള്‍ കാട്ടാന അനങ്ങാതെ നില്‍ക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.
5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
കടുവയ്ക്ക് പുറമേ ഇപ്പോഴിതാ കാട്ടാനയുടെ ശല്യം കൂടി രൂക്ഷമായതോടെ പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടുകാര്‍. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപ്പെടുന്നത്.
കാട്ടാനകള്‍ കിടങ്ങുകള്‍ ഇടിച്ച് നിരത്തിയും, വൈദ്യുതി വേലിയുടെ കമ്പികള്‍ മരങ്ങളില്‍ പിഴുതിട്ട് പൊട്ടിച്ചുമാണ് കാട്ടാനകള്‍ വരുന്നത്. ഇവിടെയുളള്ള റെയില്‍പാള വേലിക്കും ട്രഞ്ചിനും ഇടയിലൂടെയാണ് കാട്ടാനയുടെ വരവ്.
ഇവിടെ കൃത്യമായ സ്ഥലം കാട്ടാനയ്ക്കുണ്ട്. ഇവ കുറച്ച് അപകടകാരിയും കൂടിയാണ്. വേറെയും കാട്ടാനകള്‍ ഇവയ്ക്ക് ഒപ്പമുണ്ടെന്ന് കരുതുന്നുണ്ട്. ഇവ നാട്ടിലേക്ക് എത്തുന്നതിന് അത്തരമൊരു സാധ്യത വനംവകുപ്പും കാണുന്നുണ്ട്.












Click it and Unblock the Notifications