കര്‍ഷകന് വീണ്ടും കണ്ണീര്‍, കാട്ടാന പകല്‍ ഇറങ്ങി കൃഷി നശിപ്പിച്ചു
ഗുഡല്ലൂര്‍: മുതുമല പഞ്ചായത്തിലെ കുനില്‍ വയലിലെ കര്‍ഷകര്‍ക്ക് വീണ്ടും കണ്ണീര്‍. കാട്ടാനയെ കൊണ്ട് ഇവര്‍ പൊറുതി മുട്ടിയിരിക്കുകയാണ്. കാട്ടാനയെ തടയാന്‍ രാത്രി മുഴുവനും ഇവര്‍ കാവല്‍ നിന്നുവെങ്കിലും ഫലമുണ്ടായില്ല. കാവല്‍ കിടന്ന് വെളുപ്പിനെ വീട്ടിലെത്തിയ കര്‍ഷകന്റെ വയലില്‍ കാട്ടാനയിറങ്ങി സകല കൃഷിയും നശിപ്പിച്ചിരിക്കുകയാണ്.
കര്‍ഷകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് ഈ കൃഷി നാശം. നെല്‍ക്കൃഷിയാണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. മുതുമല പഞ്ചായത്തിലെ വാര്ഡ് അംഗമായ നാരായണനാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൃഷി നാശമുണ്ടായിരിക്കുന്നത്. ഇയാള്‍ രാത്രി മുഴുവന്‍ ആനയെ തടയാനായി കൃഷിസ്ഥലത്തായിരുന്നു. കാവല്‍മാടത്തിലായിരുന്നു ആനയ്ക്കായി കാത്തിരുന്നത്. എന്നാല്‍ കാട്ടാനയെത്തിയില്ല.

നാരായണന്‍ രാവിലെ വീട്ടിലേക്ക് മടങ്ങിയപ്പോഴായിരുന്നു കാട്ടാന വയലില്‍ ഇറങ്ങിയത്. മുതുമല കടുവ സങ്കേതത്തില്‍നിന്ന് ഇറങ്ങിയ കാട്ടാനയാണ് ഇവിടെ കതിര് വീശിയ നെല്ല് നശിപ്പിച്ചത്. കാട്ടാനയെ പ്രതിരോദിക്കാനായി ഈ പ്രദേശത്ത് കിടങ്ങ് നിര്‍മിച്ചിരുന്നു. എന്നാല്‍ ചിലയിടങ്ങില്‍ മണ്ണിടിഞ്ഞ് കിടങ്ങ് നികന്ന് പോയിട്ടുണ്ട്. ഇതിലൂടെയാണ് കാട്ടാന വയലിലേക്ക് ഇറങ്ങുന്നത്. കര്‍ഷകരുടെ കണ്ണീര്‍ അവസാനിപ്പിക്കണമെങ്കില്‍ ഈ കിടങ്ങ് പൂര്‍ണമായും പ്രതിരോധ സജ്ജമാക്കേണ്ടി വരും.
അതേസമയം പനമരം മേഖലയിലും വന്യമൃഗ ശല്യം രൂക്ഷമാണ്. കുരങ്ങ്, മലയണ്ണാന്‍, മരപ്പട്ടി എന്നിവയുടെ ശല്യം അതിരൂക്ഷമാണ് ഈ പ്രദേശത്ത്. കാപ്പിക്കുരു അടക്കമുള്ള വിളകള്‍ പഴുക്കും മുമ്പേ വിളവെടുക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. വന്യമൃഗശല്യം അത്രയ്ക്ക് രൂക്ഷമാണ്. വന്യമൃഗശല്യം ഒഴിവാക്കാന്‍ വനാതിര്‍ത്തികളിലെ ഫലവര്‍ഗക്കൃഷി ഉപേക്ഷിക്കണമെന്നാണ് കര്‍ഷരെ വനംവകുപ്പ് ഉപേദശിക്കുന്നത്.












Click it and Unblock the Notifications