കടുവ കഴിഞ്ഞപ്പോള്‍ കാട്ടാന, കൃഷി തകര്‍ത്തു, തോട്ടം മാനേജറെയും ആക്രമിച്ചു
ബത്തേരി: വയനാട്ടില്‍ കടുവയുടെ ഭീഷണി അവസാനിച്ചതിന് പിന്നാലെ കാട്ടാനയുടെ ഭീഷണി. ഇരുളത്ത് ഫോറസ്റ്റ് സ്‌റ്റേഷന് പിന്നിലെ മിച്ചഭൂമി കുന്നിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. ഇവിടെ കാട്ടാന വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. മിച്ചഭൂമിയില്‍ താമസമാക്കിയ വ്യക്തിയുടെ വീടിന് മുന്നിലെത്തിയ കാട്ടാന ഇവിടെയുള്ളവരെ അടിച്ചുവീഴ്ത്താന്‍ ശ്രമിച്ചു.
ഇവിടെയുള്ള സകല കൃഷിയും കാട്ടാന നശിപ്പിച്ചു. തോട്ടത്തിന് ചുറ്റും സ്ഥാപിച്ച കമ്പിവേലിയും കാട്ടാന തകര്‍ത്തു. വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രമുഖ സംഘടനകളെല്ലാം കാട്ടാന ശല്യത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വനംവകുപ്പിനാണ് കടുവയ്ക്ക് പിന്നാലെ കാട്ടാന കൂടി വന്നത് തലവേദനയായിരിക്കുന്നത്.

ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം മാനേജര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. സ്വകാര്യ തോട്ടത്തിലാണ് മാനേജര്‍ക്കാണ് പരിക്കേറ്റത്. കാപ്പിക്കുരു പറിക്കുന്ന തൊഴിലാളികളുടെ അടുത്തേക്ക് നടന്നുപോകുന്നതിനിടെ ഇയാളെ വഴിയരികില്‍ നിന്നിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. ഇയാള്‍ തുമ്പിക്കൈയ്യില്‍ ചുഴറ്റിയ ശേഷം എറിയുകയായിരുന്നു കാട്ടാന.
തോട്ടം തൊഴിലാളികള്‍ ഓടിയെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇയാള്‍ ഉള്ളത്. ഇതിനിടെ ഗൂഡല്ലൂരില്‍ തന്നെ കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച കമ്പിക്കുരുക്കില്‍ പുള്ളിപുലി കുരുങ്ങിയിരിക്കുകയാണ്. പുള്ളിപ്പുലിയെ ഒടുവില്‍ വനപാലകര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്.
ചികിത്സയ്ക്ക് ശേഷം ഇതിനെ വനത്തില്‍ കൊണ്ടുപോയി വിടുകയായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായ പുള്ളിപുലി ചത്തു. സ്വകാര്യ തേയില തോട്ടത്തിലെ വേലിയിലാണ് പന്നിയെ പിടിക്കാനായി കമ്പികുരുക്ക് വെച്ചത്. അതിലാണ് പുള്ളിപുലി കുടുങ്ങിയത്. ഇതിന്റെ ആന്തരികാവയങ്ങള്‍ക്ക് പരിക്കേറ്റതാണ് മരണകാരണമെന്ന് വനപാലകര്‍ പറഞ്ഞു. വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications