ചേകാടി വനമേഖലയില്‍ കാട്ടാനകളുടെ ഭീഷണി, ജനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്നു
പുല്‍പ്പള്ളി: വയനാട്ടില്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാന ഭീഷണി. പാക്കം-ചേകാടി, ഉദയക്കര-ചേകാടി റൂട്ടിലാണ് ഇവ ഭീതി ഭരത്തുന്നത്. ഈ മേഖലയില്‍ കാട്ടാന തമ്പടിക്കുന്നതിലൂടെ യാത്രക്കാര്‍ക്കാണ് വഴിയാണ് വലിയ ഭീഷണി. ഈ റൂട്ടില്‍ കാട്ടാനയുടെ സാന്നിധ്യം സ്ഥിരമാണ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് വനത്തില്‍ നിന്ന് ഇവ റോഡിലേക്ക് ഇറങ്ങി വരുന്നത്.
പലര്‍ക്കും ആനകളെ കണ്ട് ബൈക്ക് നിയന്ത്രണം വിട്ട് അപകടമുണ്ടായ സംഭവങ്ങള്‍ ധാരാളമുണ്ട്. ഇത്തരം കേസുകള്‍ ധാരാളം ഇപ്പോള്‍ ഉണ്ടായി കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അപകടമുണ്ടായത് പോലീസുകാരനാണ്. ഇയാള്‍ സ്‌റ്റേഷനിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്.

ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ ബസിനെയും ആനയും കുട്ടിയും ചേര്‍ന്നാണ് ബുദ്ധിമുട്ടിച്ചത്. ഇവ തമ്പടിക്കുന്നതിനാല്‍ ഒരടി പോലും മുന്നോട്ട് പോവാനായില്ല. ചേകാടിയില്‍ നിന്ന് വേലിയമ്പത്തേക്ക് വരികയായിരുന്നു സ്‌കൂള്‍ ബസ്. കഴിഞ്ഞ മാസം വനിതാ പോലസുകാരിയാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്.
കുറിച്ചിപ്പറ്റയില്‍ വെച്ചായിരുന്നു ഇത്. ഇവര്‍ പുല്‍പ്പള്ളി സ്റ്റേഷനിലേക്ക് വരികയായിരുന്നു. ഇവര്‍ വാഹനം വഴിയില്‍ മറിച്ചിടുകയും, പാലത്തിനടിയില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. നേരത്തെ ഇരുട്ടുമ്പോഴാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവുന്നത്. പുലര്‍ച്ചെ വെളിച്ചം വരുന്നത് വരെയും വൈകീട്ട് ഇരുട്ടുമ്പോഴുമാണ് കാട്ടാനകള്‍ പാതയിലേക്ക് ഇറങ്ങുന്നത്.
കര്‍ണാടകയില്‍ ജോലിക്കും കൃഷിക്കുമായി പോകുന്ന നിരവധിയാളുകളുടെ യാത്രാമാര്‍ഗമാണ് ചേകാടി-ബാവലി വഴി. ബാവലി ഗേറ്റ് രാവിലെ ആറിന് തുറക്കുമ്പോഴും വൈകീട്ട് ആറിന് അടയ്ക്കുമ്പോഴുമാണ് യാത്രക്കാര്‍ കൂടുതലുള്ളത്.
വനം വളര്‍ന്നതോടെ ഇവിടെ കാട്ടാന നിന്നാല്‍ പോലും കാണാത്ത അവസ്ഥയാണ്. ടൂറിസ്റ്റുകള്‍ക്ക് വരെ ആനയെ ഭയന്നോടേണ്ട അവസ്ഥയാണ്. യാത്രക്കാര്‍ ആനകളുടെ ഫോട്ടോയെടുക്കാന്‍ അടക്കം വാഹനം നിര്‍ത്തുന്നത് മറ്റൊരു പ്രശ്‌നമാണ്. കുറുവ ദ്വീപ് അടച്ചതോടെയാണ് ഈ പ്രദേശം ആനയുടെ താവളമായത്.












Click it and Unblock the Notifications