വയനാട്ടില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടികൊന്നു, കൊല്ലപ്പെട്ടത് കണ്ണൂര്‍ സ്വദേശിനി ഷഹാന!!
വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി ഷഹാനയാണ് കൊല്ലപ്പെട്ടത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് ഷഹാനയെ കാട്ടാന ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റാണ് ഷഹാന കൊല്ലപ്പെട്ടതെന്നാണ് വിവരം. 26 വയസ്സുകാരിയായ ഷഹാന കണ്ണൂര്‍ ചേലേരി സ്വദേശിനിയാണ്. ഇവര്‍ക്കൊപ്പം 30 അംഗ സംഘമാണ് ഇളമ്പിലേരിയില് ഉണ്ടായിരുന്നത്.

അതേസമയം ഷഹാന ഒഴികെ സംഘത്തില്‍ ഉള്ളവരെല്ലാം സുരക്ഷിതരാണെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇവരെ ഉടന്‍ പുറത്തെത്തിക്കും. സാധാരണ ഇവിടെ ആനയുടെ ആക്രമണം ഉണ്ടാവാറുണ്ട്. എന്നാല്‍ രണ്ടാഴ്ച്ചയായി ഇവിടെ ആനയുടെ ആക്രമണമൊന്നും ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ് പറയുന്നു. കണ്ണൂരിലെ സ്വകാര്യ പാരല്‍ കോളേജില്‍ നിന്ന് വിനോദ യാത്രയ്ക്ക് എത്തിയതാണ് ഷഹാന അടക്കമുള്ളവരെന്നാണ് ആദ്യ ഘട്ടത്തില്‍ വന്ന റിപ്പോര്‍ട്ട്.
പേരാമ്പ്രയിലെ ദാറു നുജൂം കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിലെ സൈക്കോളജി വിഭാഗം അധ്യാപികയാണ് ഷഹാനയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. ഷഹാനയോടൊപ്പം രണ്ട് പേരും ടെന്റില്‍ താമസിക്കുന്നതിനായി റിസോര്‍ട്ടിലെത്തിയിരുന്നു. അതേസമയം ഇവിടെ പുറത്ത് താമസിക്കുന്നത് അല്‍പ്പം അപകടമുണ്ടാക്കുന്ന കാര്യമാണ്.
മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ ടെന്റുകളില്‍ സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കിയത് അടുത്തിടെ വലിയ തോതില്‍ വര്‍ധിച്ചിരുന്നു. വേണ്ട വിധത്തിലുള്ള സുരക്ഷയൊരുക്കാതെയാണ് ഈ താമസമെന്ന് കടുത്ത വിമര്‍ശനമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള സുരക്ഷയൊന്നും പരിശോധിക്കാന്‍ ആരും തയ്യാറാവുന്നില്ല.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications